CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 54 Seconds Ago
Breaking Now

ട്രാഫോര്‍ഡ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം ; പ്രസിഡന്റായി ഷിജു ചാക്കോയും സെക്രട്ടറിയായി ലിബിന്‍ കെ തോമസും ട്രഷററായി രാഹുല്‍ ശിവനും തെരഞ്ഞെടുക്കപ്പെട്ടു

ലണ്ടന്‍ ; മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡിനു ചുറ്റുമുള്ള മലയാളി കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ഔദ്യോഗിക ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (TMA) ആയി ഒരു കൂട്ടം വ്യക്തികള്‍ തങ്ങളുടെ പൊതുവായ താല്‍പ്പര്യങ്ങള്‍ പങ്കുവെക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് 2005-ല്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ സ്ഥാപിതമായി. ട്രാഫോര്‍ഡ് പ്രദേശത്തെ മലയാളി പ്രവാസികള്‍ക്കിടയില്‍ സാമൂഹിക, സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ സൗകര്യങ്ങള്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. അതിനുശേഷം ഞങ്ങള്‍ ഒരു സമൂഹമായി വളര്‍ന്നു, ഇപ്പോള്‍ 100-ലധികം കുടുംബങ്ങള്‍ അസോസിയേഷന്റെ ഭാഗമാണ്, ഇരുപതാം വര്‍ഷത്തിന്റെ നിറവില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യ രശ്മി പോലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ വര്‍ഷത്തെ അസോസിയേഷന്റെ കര്‍മപരിപാടികള്‍ക്കും രൂപം നല്‍കി. ഷിജു ചാക്കോ (പ്രസിഡന്റ്), ലിബിന്‍ കെ തോമസ് (സെക്രട്ടറി), രാഹുല്‍ ശിവന്‍ (ട്രഷറര്‍), ഡോളി സിബി (വൈസ് പ്രസിഡന്റ്), സ്റ്റാനി ഇമ്മാനുവേല്‍ (ജോയിന്റ് സെക്രട്ടറി), ശ്രീകാന്ത് ശിവരാജന്‍ ( പബ്ലിക് റിലേഷന്‍സ് ഓഫിസര്‍), അനു ജോഷി, ഡല്‍ഫിയാ ജോസ്, സോണിയ ദീപക് (പ്രോഗ്രാം കോ- ഓര്‍ഡിനേറ്റേഴ്‌സ്) ഡിയോണ സ്റ്റാന്‍ലി, സോനാ ബിജു, ജോയല്‍ ജോര്‍ജ്, അഷോണ്‍ സിബി

(യൂത്ത്-പ്രോഗ്രാം കോ- ഓര്‍ഡിനേറ്റേഴ്‌സ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ നിലവിലെ ഭാരവാഹികള്‍ കമ്മിറ്റി രേഖകളും അക്കൗണ്ടും നല്‍കി പുതിയ ഭാരവാഹികള്‍ക്ക് ചുമതലകള്‍ കൈമാറി.കേക്ക് മുറിച്ചു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ നീണ്ട പത്തൊമ്പതു

വര്‍ഷകാലം എല്ലാ തലത്തിലും TMA യെ വളര്‍ത്തി വലുതാക്കിയ എല്ലാ TMA അഗങ്ങളെയും അതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കഴിഞ്ഞകാല പ്രവര്‍ത്തന സമതി അഗങ്ങളോടും ഉള്ള നന്ദി TMA 2025 പ്രവര്‍ത്തനസമതി അറിയിച്ചു .

മെമ്പര്‍ഷിപ്പ് ദിനം, TMA 2025- 20-ാം വാര്‍ഷികം ഉദ്ഘാടനം, എഗ്ഗ് ഹംന്റിങ്, വേനല്‍ക്കാല ഉത്സവം , ലേഡീസ് നൈറ്റ് ഔട്ട് & മെന്‍സ് നൈറ്റ് ഔട്ട് , TMA ഫാമിലി ടൂര്‍, ബ്രിംഗ് ആന്‍ഡ് ഷെയര്‍, ഗസല്‍ സന്ധ്യ, കുട്ടികള്‍ക്ക് ക്ലാസ്സ്, സ്പോര്‍ട്സ് ഡേ(ഇന്‍ഡോര്‍ ഗെയിംസ് & ഔട്ട്ഡോര്‍ ഗെയിംസ്), ഓണം പ്രോഗ്രാം-2025, കുട്ടികളുടെ ഔട്ടിംഗ്,പുരുഷന്മാരുടെയും സ്ത്രീകളുടെയും ടൂര്‍ ഔട്ട് ഓഫ് UK , ക്രിസ്മസ് കരോള്‍, ക്രിസ്മസ് & ന്യൂഇയര്‍ ആഘോഷങ്ങള്‍. ഈ വര്‍ഷംനടത്താനുദ്ദേശിക്കുന്ന കാര്യ പരിപാടികള്‍ആസൂത്രണം ചെയ്തതായി പ്രസിഡന്റ് ഷിജു ചാക്കോ അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.