CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 10 Seconds Ago
Breaking Now

വില്‍ഷെയര്‍ മലയാളി അസോസിയേഷന് പുതുവത്സരത്തില്‍ നവനേതൃത്വം ; ജിജി സജി പ്രസിഡന്റായും ഷിബിന്‍ വര്‍ഗ്ഗീസ് സെക്രട്ടറിയായും കൃതിക് കൃഷ്ണന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു

ജനുവരി അഞ്ചിന് വില്‍ഷെയര്‍ മലയാളീ അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷപരിപാടികളോടനുബന്ധിച്ചു വില്‍ഷെയര്‍ മലയാളികള്‍ക്ക് കൂടുതല്‍ തിളക്കവും ആവേശവും പകര്‍ന്നുകൊണ്ട് 2025-2026 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ നേതൃനിര ശ്രീമതി ജിജി സജിയുടെ നേതൃത്വത്തില്‍ 32 അംഗ കമ്മിറ്റി സ്ഥാനം ഏറ്റെടുക്കുകയുണ്ടായി.

കാല്‍നൂറ്റാണ്ടിനോടടുത്ത പാരമ്പര്യവും യു കെയിലെ തന്നെ ഏറ്റവും വലിയ അസ്സോസിയേഷനുകളില്‍ ഒന്നായ  വില്‍ഷെയര്‍  മലയാളീ അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മഹിളാരത്‌നം പ്രസിഡണ്ട് ആയി കടന്നുവന്നിരിക്കുന്നതു എന്നത് ശ്രേദ്ധേയവും പ്രശംസനീയവും  ആണ്. ജിജി സജി പ്രസിഡന്റായും, ടെസ്സി അജി - വൈസ് പ്രസിഡന്റ്, ഷിബിന്‍ വര്‍ഗീസ്സ് - സെക്രട്ടറി, തേജശ്രീ സജീഷ് - ജോയിന്റ് സെക്രട്ടറി, കൃതിഷ് കൃഷ്ണന്‍ - ട്രെഷറര്‍, ബൈജു വാസുദേവന്‍ - ജോയിന്റ് ട്രെഷറര്‍ എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം, ഏരിയ റെപ്രെസന്ററ്റീവ്‌സ്, വിമന്‍സ് ഫോറം റെപ്രെസെന്റ്റിവ്‌സ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ്, മീഡിയ/വെബ്‌സൈറ്റ് കോര്‍ഡിനേറ്റര്‍സ്, യുക്മ റെപ്രെസെന്ററ്റീവ്‌സ്, ഓഡിറ്റര്‍ എന്നിങ്ങനെയുള്ള ഒരു പാനല്‍ കമ്മറ്റിയാണ് നവ  നേതൃത്വത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. 

പ്രവര്‍ത്തന മികവുകൊണ്ടും സംഘടനാ ശക്തികൊണ്ടും കരുത്തുറ്റ വില്‍ഷെയര്‍ മലയാളി അസോസിയേഷന് പരിചയ സമ്പന്നതയും നവീന ആശയങ്ങളും ഊര്‍ജ്വസ്വലരായ പുതുമുഖങ്ങളും കൂടി ചേരുമ്പോള്‍ ഒരു മികച്ച നേതൃനിരയാണ് 2025-2026 കാലയളവില്‍   അസോസിയേഷനെ പ്രതിനിധീകരിക്കുന്നത്.

ഐക്യവും ഒത്തൊരുമയും ആണ് അസോസിയേഷന്റെ മുഖമുദ്ര. മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പെടെ ഏകദേശം രണ്ടായിരത്തില്‍പരം മലയാളികള്‍ ഉള്ള വില്‍ഷെയറില്‍ ഒരേ ഒരു മലയാളീ സംഘടന മാത്രമേ ഉള്ളൂ എന്നത് ഏറെ അഭിമാനാര്‍ഹമാണ്.  ഇത്തരത്തില്‍ സംഘടനയെ ശക്തിപ്പെടുത്തി ഒന്നിച്ചു നിര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത്  സംഘടനയെ നാളിതുവരെ നയിച്ച എല്ലാ ഭരണ സമിതി അംഗങ്ങളെയും വിവിധ പോഷക സംഘടനകളെയും  എല്ലാ നല്ലവരായ ആളുകളെയും  ഈ അവസരത്തില്‍ ഓര്‍ക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു.

കാലഘട്ടത്തിനനുസരിച്ചു മുന്നേറാനും സമൂഹത്തിന്റെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത്, അംഗങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിക്കും എന്ന ശൂഭാപ്തി  വിശ്വാസത്തില്‍ ആണ് നവ നേതൃത്വം. യുകെ മലയാളികളുടെ അഭിമാനമായ യുക്മയുമായി കൂടുതല്‍ ചേര്‍ന്ന് പ്രവൃത്തിക്കുമെന്നും പ്രസിഡന്റ് ശ്രീമതി. ജിജി സജി അറിയിച്ചു . കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ അംഗങ്ങളുടെയും  സഹകരണം പ്രതീക്ഷിക്കുന്നതായും ജിജി സജി അറിയിച്ചു. 

വില്‍ഷെയര്‍ മലയാളീ സമൂഹത്തിന്റെ കലാ കായിക സാംസ്‌കാരിക സാമൂഹിക പ്രവത്തനങ്ങള്‍ക്കൊപ്പം, ആരോഗ്യ അവബോധ ക്ലാസുകള്‍, നവാഗതര്‍ക്ക് ആവശ്യമായ പിന്തുണ, അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ യുവ തലമുറയുടെ 

ഇടപെടല്‍, തുടങ്ങി മലയാളീ സമൂഹത്തിന്റെ താങ്ങും തണലുമാകുന്നതിന് ഉതകുന്ന രീതിയിലുള്ള പല ആശയങ്ങളും കര്‍മ്മ പദ്ധതികളുമായിട്ടാണ് പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്ക്  നവനേതൃത്വം കടന്നു വന്നിരിക്കുന്നത്. ഏവരുടെയും അകമഴിഞ്ഞ ആത്മാര്‍ത്ഥമായ സഹകരണം ഈ സമിതി അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത അയച്ചത് ; രാജേഷ് നടേപ്പിള്ളി




കൂടുതല്‍വാര്‍ത്തകള്‍.