CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 42 Seconds Ago
Breaking Now

ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കി , തലക്കടിയേറ്റ് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് 22കാരന്‍ ചികിത്സയില്‍

അയല്‍വാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.

കണ്ണൂരില്‍ ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കിയ യുവാവ് തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ 42കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡിസംബര്‍ 27ന് ആയിരുന്നു സംഭവം. ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കളെ കാണണം എന്നും പാര്‍ട്ടി നല്‍കണമെന്നും പറഞ്ഞാണ്മകന്‍ വീട്ടില്‍ നിന്ന് പോയതെന്ന് കുടുംബം പറയുന്നു.

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും മകന്‍ തിരിച്ചുവന്നില്ലെന്നും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കില്‍ വിവരമൊന്നും ലഭിച്ചില്ലെന്നും കൂട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ലെന്നും കുടുംബം പറയുന്നു.

അയല്‍വാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.

അതേസമയം, ഗുരുതരമായി പരിക്കേറ്റ് കിടന്ന ശ്രീജേഷിനെ രണ്ട് സുഹൃത്തുക്കളാണ് പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ശ്രീജേഷിന്റെ ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.