ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ഏറ്റുമാനൂരിലെ ഒരു തട്ടുകടയിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജാണ് അക്രമം നടത്തിയത്.
ഈ സമയത്ത് തട്ടുകടയില്‍ എത്തിയ പൊലീസുകാരന്‍ അക്രമം ചോദ്യം ചെയ്തു. ഇതിനിടെ പ്രതി പൊലീസുകാരനെ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു. നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പ്രതി ജിബിന്‍ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു.