പാറശ്ശാലയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മുന്‍ നഴ്‌സിംഗ് അസിസ്റ്റന്റ് സെലീനാമ്മയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. സെലീനാമ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം എത്തിയിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയുടെ വീട്ടില്‍ സഹായത്തിനെത്തുന്ന സ്ത്രീ കഴിഞ്ഞ 17ന് വൈകീട്ട് സെലിനാമ്മയെ മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. സ്വാഭാവിക മരണം എന്ന ധാരണയില്‍ സമീപത്തെ പള്ളി സെമിത്തേരിയില്‍ 18ന് സംസ്‌കാരവും നടത്തിയിരുന്നു.
എന്നാല്‍ സെലീനാമ്മയുടെ ബാഗില്‍ നിന്ന് അഞ്ച് പവന്റെ ആഭരണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പാറശ്ശാല പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് കളക്ടറുടെ അനുമതിയില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.