തന്റെ പ്രസംഗം ദുഷ്ടലാക്ക് ഉപയോഗിച്ച് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദില്ലിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ പ്രസംഗത്തെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വളച്ചൊടിച്ച മലയാള മാധ്യമങ്ങള്‍ക്ക് അറിയേണ്ടത് ഭാരതത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥക്കതീതമായി ഒരൊരുഭാരതീയനെയും തുല്യനായി കാണണം എന്നതാണ് ബാബാസാഹിബ് മുന്നോട്ട് വെച്ച വലിയ സ്വപ്നമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ ഇന്ന് 'ആദിവാസി വിരോധി' എന്ന് ചിത്രീകരിച്ച സുരേഷ് ഗോപിയാണ് വയനാട്ടിലും ഇടുക്കിയിലെ ഇടമലക്കുടിയിലും ആദിവാസികള്‍ക്കായി ശബ്ദമുയര്‍ത്തിയ അതേ സുരേഷ് ഗോപിയെന്നും അദേഹം സമൂഹമാധ്യത്തില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ദില്ലിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ പ്രസംഗത്തെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വളച്ചൊടിച്ച മലയാള മാധ്യമങ്ങള്‍ക്ക് അറിയേണ്ടത് ഭാരതത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥക്കതീതമായി ഒരൊരുഭാരതീയനെയും തുല്യനായി കാണണം എന്നതാണ് ബാബാസാഹിബ് മുന്നോട്ട് വെച്ച വലിയ സ്വപ്നം.
ഈ തുല്യതയുടെ ഭാഗമായാണ് ഭാരതത്തിലെ ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും മുന്നോക്ക വിഭാഗങ്ങള്‍ സംരക്ഷിക്കണമെന്നും, പിന്നോക്ക വിഭാഗങ്ങള്‍ മുന്നോക്ക വിഭാഗങ്ങളുടെ കാര്യങ്ങളിലും പങ്കാളികളാകണമെന്നും ഞാന്‍ ആഗ്രഹിച്ചത്.
ഇന്നെന്റെ പ്രസംഗം ദുഷ്ടലാക്ക് ഉപയോഗിച്ച് വളച്ചൊടിച്ച മാധ്യമങ്ങള്‍ക്ക്, അതിന്റെ പൂര്‍ണ്ണരൂപം പുറത്തു വിടാനുള്ള ധൈര്യം കാണിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.ബിജെപിയോടുമുള്ള നിങ്ങളുടെ വൈരാഗ്യവും എന്നോടുമുള്ള ദ്വേഷവും, എനിക്ക് എന്റെ തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളെ സേവിക്കാനുള്ള പ്രചോദനമാണ് നല്‍കുന്നത്.
ഒന്നോര്‍ക്കുക നിങ്ങള്‍ ഇന്ന് 'ആദിവാസി വിരോധി' എന്ന് ചിത്രീകരിച്ച സുരേഷ് ഗോപിയാണ് വയനാട്ടിലും ഇടുക്കിയിലെ ഇടമലക്കുടിയിലും ആദിവാസികള്‍ക്കായി ശബ്ദമുയര്‍ത്തിയ അതേ സുരേഷ് ഗോപി!
ജനങ്ങള്‍ക്ക് എന്നെ അറിയാം!