ഇന്‍ഡ്യയില്‍ ആയിരുന്നപ്പോള്‍ ഡ്രൈവിങ് തീര്‍ത്തും ഒരു നിസ്സാരമായ സംഗതിയായി കണ്ടിരുന്നെങ്കില്‍ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് ഡ്രൈവിങ്ങും ഡ്രൈവിങ് പഠനവും എത്രയധികം ഗൗരവകരമാണെന്ന് നമുക്ക് പലര്‍ക്കും മനസ്സിലായത്. പലരുടെയും അനുഭവത്തില്‍ അവരുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ടെസ്റ്റ് ഏത് എന്നു ചോദിച്ചാല്‍ ഇംഗ്ലണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് എന്ന കടമ്പ കടന്നു കൂടിയാതാണെന്ന് അവര്‍ ഉറപ്പായും പറയും.
ഒരു കാര്‍ ഡ്രൈവിങ് ടെസ്റ്റ് കടന്നുകൂടുവാന്‍ ബുദ്ധിമുട്ടിയവരോട് ട്രെക്ക് ഡ്രൈവര്‍ ആകുക എന്നതിനെ എങ്ങനെ നോക്കി കാണും. സംശയമില്ല അതു അഭ്ഭുതം തന്നെയായിരിക്കും. എന്നാല്‍ ഇംഗ്ലണ്ടില്‍ ട്രക്ക് ഡ്രൈവിങ് ടെസ്റ്റ് പാസ്സായി യൂറോപ്യന്‍ നിരത്തുകളിലുടെ പായുന്ന മലയാളി ഡ്രൈവന്മാരുടെ എണ്ണം ഇന്ന് ഇരുന്നൂറിലധികമായി കഴിഞ്ഞു. റോഡിലെ രാജാക്കന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ട്രക്കുകളുടെ ഡ്രൈവന്മാരായ ഈ മലയാളികള്‍ നമുക്ക് അഭിമാനം തന്നെ.
ഏതു നാട്ടിലെത്തിയാലും അവിടുത്തെ സംസ്‌കാരത്തെ ബഹുമാനിച്ച് ആ നാട്ടുകാരുടെ പ്രിയപ്പെട്ടവരാകുന്ന മലയാളി കുടിയേറ്റ മാതൃകയെന്നപ്പോലെ അവിടുത്തെ ഏതു തൊഴില്‍ മേഖലയിലും കടന്നു കയറി വെന്നിക്കൊടി പാറിക്കുന്ന മലയാളിയുടെ സ്വന്തസിദ്ധമായ കഴിവ് തന്നെയാണ് ഇവിടെയും നമ്മള്‍ കാണുന്നത്.
അസ്സോസ്സിയേഷനും കൂട്ടായ്മയും ഇല്ലാത്ത മലയാളിയെ നമുക്ക് ഒരു പ്രവാസ നാട്ടിലും കണ്ടെത്തുക പ്രയാസമായിരിക്കും. ഇംഗ്ലണ്ടിലും മലയാളി ട്രക്ക് ഡ്രൈവറന്മാരും അത് തിരുത്തുവാന്‍ തയ്യാറല്ല. അവരുടെ കൂട്ടായ്മയായ മലയാളി ട്രക്ക് ഡ്രൈവേഴ്‌സ് യുണൈറ്റഡ് കിങ്ഡം അംഗങ്ങള്‍ ഈ മാസം 7, 8, 9 തീയ്യതികളില്‍ പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്‌ഡോര്‍ സെന്ററില്‍ ഒത്തു ചേരുകയാണ്.
ഇംഗ്ലണ്ടിലെത്തിയ മലയാളികളെ കൂടുതലായി ഈ തൊഴില്‍ മേഖലയിലേക്ക് കടന്നു വരുവാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുവാനുള്ള പദ്ധതികള്‍ അസൂത്രണം ചെയ്യുന്നതിനുള്ള ചര്‍ച്ചകളും സംഘടിപ്പിക്കുന്നതാണ്.
വാരാന്ത്യത്തില്‍ നടക്കുന്ന ത്രിദിന മൂന്നാമത് മലയാളി ട്രക്ക് ഡ്രൈവേഴ്‌സ് കൂടംബ കൂട്ടായ്മയ വിജയകരമായിരിക്കുമെന്ന് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.