വയനാട്ടില്‍ 25കാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍.ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരിഫിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളമുണ്ടയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വെള്ളിലാടിയിലെ കോര്‍ട്ടേഴ്സില്‍ വെച്ച് മുഖിബിനെ കൊന്ന് മൃതദ്ദേഹം കഷണങ്ങളാക്കി രണ്ട് ഭാഗുകളിലാക്കി ഓട്ടോയില്‍ കയറ്റി മൂളിത്തോട് പാലത്തിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. മുഖീബിന്, മുഹമ്മദിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.