CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 29 Seconds Ago
Breaking Now

ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള കോള്‍ റെക്കോഡുകള്‍ ചോര്‍ത്തി ഭാര്യക്ക് നല്‍കിയ മൊബൈല്‍ ടെക്‌നീഷ്യനെതിരെ കേസ്

പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീന്‍ പ്രസാദിനെതിരെയാണ് കേസടുത്തത്.

ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള ഫോണ്‍ സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡിങ്ങുകളും ഫോട്ടോയും ഭാര്യക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ടെക്‌നീഷ്യനെതിരെ പൊലീസ് കേസെടുത്തു.

പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീന്‍ പ്രസാദിനെതിരെയാണ് കേസടുത്തത്. ഇയാള്‍ക്ക് നന്നാക്കാന്‍ കൊടുത്ത ഫോണിലെ കോള്‍ റെക്കോര്‍ഡിങ്ങുകളും ഫോട്ടോകളും ചോര്‍ത്തിയാണ് ഉടമയുടെ ഭാര്യക്ക് ഇയാള്‍ നല്‍കിയത്. ഇതിനെതിരെ ഭര്‍ത്താവ് എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. ഐടി വകുപ്പ് ചുമത്തിയാണ് നവീനെതിരെ കേസെടുത്തത്.

ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തും നവീനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നടു റോഡില്‍ വച്ച് കടന്നുപിടിച്ചു എന്നാരോപിച്ചാണ് പരാതി നല്‍കിയത്. ഈ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് തണ്ണിത്തോട് പൊലീസ് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.