യുകെയില്‍ വിദ്യാര്‍ത്ഥി വീസയില്‍ എത്തിയ മലയാളി ദമ്പതികള്‍ തമ്മിലുണ്ടായ വാക്കേറ്റം ഗുരുതര ആക്രമണത്തിലേക്ക് വഴിമാറി. ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച ഭാര്യ അറസ്റ്റില്‍. നോര്‍ത്ത് ലണ്ടനിലെ ഇല്‍ഫോര്‍ഡിലാണ് സംഭവം.
എറണാകുളം സ്വദേശിയായ ദമ്പതികള്‍ ഒരു വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥി വീസയില്‍ യുകെയിലെത്തിയത്. ഭാര്യ വിദ്യാര്‍ത്ഥി വീസയിലും ഭര്‍ത്താവ് ആശ്രിത വീസയിലുമാണ്. പഠനം പൂര്‍ത്തിയാക്കിയ ഭാര്യ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയിലേക്ക് മാറിയിരുന്നു
ഭര്‍ത്താവിന്റെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പാരാമെഡിക്‌സിന്റെ സഹായം തേടിയതോടെയാണ് പൊലീസ് കേസെടുത്തത്. ഇതേ തുടര്‍ന്ന് ഭാര്യ അറസ്റ്റിലായത്. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവം നടന്ന വീട്ടില്‍ ധാരാളം മലയാളികള്‍ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നാണ് വിവരം. ദമ്പതികള്‍ക്ക് രണ്ടു കൊച്ചുകുട്ടികളുള്ളതിനാല്‍ യുവതിയെ റിമാന്‍ഡ് ചെയ്താല്‍ കുട്ടികളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ ഗവണ്‍മെന്റ് ഇടപെടുന്ന സാഹചര്യമുണ്ടായേക്കും.
സാക്ഷി മൊഴി നല്‍കേണ്ടിവരുമെന്നതിനാല്‍ ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥികളും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. യുവതിയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാന്‍ സാധ്യതയുണ്ട്.