കഴിഞ്ഞ 15 വര്‍ഷങ്ങളായി സ്‌കോട്‌ലന്‍ഡ് മലയാളികളുടെ ഇടയില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്‍, 2025- 2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡോ. ലിബു മഞ്ചക്കല്‍ (പ്രസിഡന്റ്), സിന്റോ പാപ്പച്ചന്‍ (സെക്രട്ടറി), സോമരാജന്‍ നാരായണന്‍ (ട്രഷറര്‍), തോമസ് പറമ്പില്‍ (ജനറല്‍ കണ്‍വീനര്‍), അനീഷ് തോമസ് (വൈസ് പ്രസിഡന്റ്), ഉദയ ഓ.ക്കേ (വൈസ് പ്രസിഡന്റ്), അമര്‍നാഥ് ടി.എസ് ( PRO & IT), മുഹമ്മദ് ആസിഫ് (സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍), നോബിന്‍ പെരുംപള്ളി ജോണ്‍ & ശ്രുതി തുളസീധരന്‍ (ആര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍സ്), അരുണ്‍ ദേവസ്സിക്കുട്ടി (ജോയിന്റ് സെക്രട്ടറി), ഡെലീന ഡേവിസ് (ജോയിന്റ് സെക്രട്ടറി), അതുല്‍ കുരിയന്‍ (ഒഫീഷ്യല്‍ അഡൈ്വസര്‍), ദീപു മോഹന്‍ (ഫുഡ് കോ-ഓര്‍ഡിനേറ്റര്‍), എബ്രഹാം മാത്യു (ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍), സഫീര്‍ അഹമ്മദ് ( ലീഗല്‍ അഡൈ്വസര്‍), സത്യാ (യൂണിവേഴ്സിറ്റി കോ - ഓര്‍ഡിനേറ്റര്‍), സുബിത് ജയകുമാര്‍ (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍), യുക്മ പ്രതിനിധികള്‍ സണ്ണി ഡാനിയേല്‍ (ഡയറക്ടര്‍) ഹാരിസ് കുന്നില്‍ (ഡയറക്ടര്‍) എന്നിവരെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തു.
മുന്‍കാല കര്‍മ പദ്ധതികള്‍ തുടരും, സാമൂഹിക പ്രതിബദ്ധതയിലൂന്നി കായിക സാംസ്‌കാരിക കലാ സാഹിത്യ തലങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രസിഡന്റ് ഡോ ലിബു മഞ്ചക്കല്‍ വ്യക്തമാക്കി.
മാതൃ ദിനത്തോടനുബന്ധിച്ച് അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി മത്സരവും ഈ വര്‍ഷത്തെ ഈസ്റ്റര്‍ -വിഷു -ഈദ് - സംയുക്ത ആഘോഷം 2025 ഏപ്രില്‍ 26 നും ക്രിക്കറ്റ് പ്രേമികള്‍ക്ക് വേണ്ടി ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 18, 25 തീയതികളില്‍ സംഘടിപ്പിക്കും. പുതിയ നേതൃത്വം മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നുറപ്പിക്കാം.