CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 20 Seconds Ago
Breaking Now

50ലക്ഷം നഷ്ടപ്പെട്ടു, സൈബര്‍ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ഇരുവരും.

സൈബര്‍ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. കര്‍ണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തന്‍ നസ്രേത്(82), ഭാര്യ ഫ്ലേവിയ(79) എന്നിവരാണ് മരിച്ചത്. സൈബര്‍ തട്ടിപ്പിനിരയായി ഇവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ഇരുവരും. തട്ടിപ്പുകാര്‍ മണിക്കൂറുകളോളം ഇരുവരെയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്നുമുള്ള വിവരം പുറത്തുവരുന്നുണ്ട്.

ഡീഗോ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തട്ടിപ്പുകാരില്‍ നിന്ന് പണം തിരിച്ചു കിട്ടാന്‍ ഇവര്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍കോര്‍ട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.