CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 38 Seconds Ago
Breaking Now

'ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മലയാളി വൈദികരെ മര്‍ദിച്ചു, അസഭ്യം പറഞ്ഞു'; ജബല്‍പൂരില്‍ ക്രൈസ്തവ സംഘത്തിന് നേരെ അതിക്രമം

വിഎച്ച്പി പ്രവര്‍ത്തകരാണ് ജബല്‍പൂരില്‍ വിശ്വാസി സംഘത്തെ ആക്രമിച്ചത്

മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാളി വൈദികര്‍ക്ക് നേരെ ക്രൂര മര്‍ദനമുണ്ടായെന്ന് മര്‍ദനമേറ്റ മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജും, ഫാദര്‍ ജോര്‍ജും പറഞ്ഞു. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും വൈദികരായ ഫാദര്‍ ഡേവിസ് ജോര്‍ജും ഫാദര്‍ ജോര്‍ജും കൂട്ടിച്ചേര്‍ത്തു.

വിഎച്ച്പി പ്രവര്‍ത്തകരാണ് ജബല്‍പൂരില്‍ വിശ്വാസി സംഘത്തെ ആക്രമിച്ചത്. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോ?ഗസ്ഥര്‍ക്ക് മുന്നിലിട്ട് മര്‍ദിച്ചുവെന്നാണ് വൈദികരുടെ വെളിപ്പെടുത്തല്‍. വിഎച്ച്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഗുണ്ടായിസമായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു.

വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ സഹായിക്കാന്‍ പോയതായിരുന്നു തങ്ങളെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികര്‍ പറഞ്ഞു. അതേസമയം സ്ത്രീകള്‍ അടക്കമുള്ളവരുടെ സംഘം പൊലീസുകാരുടെ മുന്നില്‍വച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

അതേസമയം മധ്യപ്രദേശില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ഡീന്‍ കുര്യക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഡീന്‍ കുര്യക്കോസ് പറഞ്ഞു.

2025 ഏപ്രില്‍ 1 നായിരുന്നു ആക്രമണം ഉണ്ടായത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെ ക്രൂരമായ ആക്രമണം നടന്നത്. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ സന്ദര്‍ശിക്കുന്നതിനിടെ ഇടവകയില്‍ നിന്നുള്ള കത്തോലിക്കാ വിശ്വാസികളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അനധികൃതമായി തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

പോലീസ് ഇടപെട്ടിട്ടും അക്രമം തുടര്‍ന്നു. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ്ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന വൈദികര്‍ വിശ്വാസികള്‍ക്ക് പിന്തുണ നല്‍കാന്‍ എത്തിയപ്പോള്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. അതേമയം സംഭവത്തെ ശക്തമായി അപലപിക്കുന്നതായും മതസ്വാതന്ത്ര്യത്തിനെതിരായ നഗ്‌നമായ ആക്രമണമാണ് ഇതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ക്രമസമാധാന പാലനം പരാജയമായ അവസ്ഥയിലാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.