CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 37 Seconds Ago
Breaking Now

ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം ; യുകെ മലയാളി ലണ്ടനില്‍ മരണമടഞ്ഞു

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉറക്കത്തിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുകെ മലയാളി ലണ്ടനില്‍ അന്തരിച്ചു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശി ജോനസ് ജോസഫ് ( ജോമോന്‍ 52) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ സൗമ്യ ഉടനെ പാരാമെഡിക്‌സ് സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ലണ്ടന്‍ ഫിഞ്ച്‌ലിയിലെ റിവെന്‍ഡെല്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സൗമ്യ രണ്ടു വര്‍ഷം മുമ്പാണ് ജോനസും കുടുംബവുമൊത്ത് യുകെയിലെത്തിയത്. 

മക്കള്‍ ജോഷ്വാ ജോനസ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി) അബ്രാം (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി)

ഇരിങ്ങാലക്കുട ചിറയത്ത് കോനിക്കര വീട്ടില്‍ പരേതനായ ജോസഫ് റോസ് മേരി ദമ്പതികളുടെ മകനാണ്. തോംസണ്‍, ജോബി എന്നിവരാണ് സഹോദരങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബമായി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

ലണ്ടനിലെ എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് വേദനയാകുകയാണ് ഈ വിയോഗം. സംസ്‌കാരം നാട്ടില്‍ നടത്താനാണ് കുടുംബം ആലോചിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.