സ്ത്രീകളിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും, ക്യാന്‍സര്‍ ബാധയെ കുറിച്ചും വ്യാപകമായി പരാമര്‍ശിക്കപ്പെടുകയും, ബോധവത്കരണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പുരുഷന്‍മാരുടെ ജീവനെടുക്കുന്ന പ്രധാന ക്യാന്‍സര്‍ ബാധയായ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ കുറിച്ച് പലര്‍ക്കും അവബോധം കുറവാണ്. എന്നുമാത്രമല്ല എന്‍എച്ച്എസ് പോലും ഇതില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കാതെ വരുന്നതോടെ ആയിരക്കണക്കിന് പുരുഷന്‍മാരാണ് മരണത്തെ അഭിമുഖീകരിക്കുന്നത്.
ഡോക്ടര്‍മാര്‍ ഇത്തരം രോഗികളെ റഫര്‍ ചെയ്താല്‍ 62 ദിവസത്തിനകം രോഗം കണ്ടെത്തി, ചികിത്സ ആരംഭിക്കേണ്ടത് ജീവന്‍ രക്ഷപ്പെടുത്താന്‍ പ്രധാനമാണ്. എന്നാല്‍ ജനുവരിയിലെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മൂന്നില്‍ രണ്ട് കേസുകളില്‍ മാത്രമാണ് ഈ ലക്ഷ്യം കൈവരിച്ചത്. ചില എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈ കാലയളവില്‍ ഓരോ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗിയുടെയും രോഗം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചപ്പോള്‍ മറ്റുള്ളവര്‍ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു.
ഒരു മാസത്തിനിടെ 1559 പുരുഷന്‍മാര്‍ക്കാണ് ചികിത്സ ആരംഭിക്കാന്‍ വൈകിയത്. ഇത് ഇവരുടെ ട്യൂമര്‍ വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. നാല് മാസത്തിലേറെ കാത്തിരുന്ന 435 പേരുടെ സ്ഥിതി അതിലും മോശമാണ്. ചികിത്സ ലഭ്യമാക്കുന്നതിലെ വേര്‍തിരിവ് അസ്വീകാര്യമാണെന്ന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ചാരിറ്റികള്‍ വ്യക്തമാക്കി. ഇത്രയേറെ കാത്തിരിപ്പ് വേണ്ടിവരുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്ന ക്യാസറുകളിലൊന്നാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. 2023-ല്‍ 55,033 കേസുകളാണ് കണ്ടെത്തിയത്. രാജ്യത്ത് ഓരോ വര്‍ഷം 10,200 പുരുഷന്‍മാരുടെ ജീവനെടുക്കാന്‍ ഈ ക്യാന്‍സര്‍ കാരണമാകുന്നുണ്ട്.