CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 19 Seconds Ago
Breaking Now

80-കാരനായ ഇന്ത്യന്‍ വംശജനെ തല്ലിക്കൊന്ന് രസിച്ച് വീരവാദം മുഴക്കിയവനും, വീഡിയോ ചിത്രീകരിച്ച് രസിച്ചവളും കുറ്റക്കാര്‍; കുട്ടി-കുറ്റവാളികളുടെ ശിക്ഷ അടുത്ത മാസം വിധിക്കും; വിധി കേട്ട് കരച്ചിലോടെ പുറത്തിറങ്ങി കുടുംബാംഗങ്ങള്‍

പെണ്‍കുട്ടിയുടെ ഫോണില്‍ ക്രൂരമായ അക്രമങ്ങള്‍ പകര്‍ത്തിയത് തന്നെ ഏറ്റവും വലിയ തെളിവായി

80 വയസ്സുള്ള ഒരു മനുഷ്യനെ ഒരു കാരണവും ഇല്ലാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 13-കാരിയായ പെണ്‍കുട്ടിയും, 15-കാരനായ ആണ്‍കുട്ടിയും കുറ്റക്കാരാണെന്ന് വിധിച്ച് ലെസ്റ്റര്‍ ക്രൗണ്ട കോടതി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1ന് ലെസ്റ്ററിന് സമീപമുള്ള ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ ഫ്രാങ്ക്‌ളിന്‍ പാര്‍ക്കിലാണ് ഭീം കോഹ്‌ലിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നട്ടെല്ലിന് ഏറ്റ പരുക്കുകളെ തുടര്‍ന്ന് അടുത്ത ദിവസം ഇദ്ദേഹം മരണത്തിന് കീഴടങ്ങി. 

വീട്ടില്‍ നിന്നും നായയുമായി നടക്കാനിറങ്ങിയപ്പോഴാണ് ഈ മുത്തശ്ശന് നേരെ അതിക്രമം ഉണ്ടായത്. കഴുത്ത് ഒടിയുകയും, വാരിയെല്ലുകള്‍ പൊട്ടുകയും ചെയ്ത നിലയിലാണ് ഇദ്ദേഹം കിടന്നിരുന്നത്. വാരിയെല്ലില്‍ മാരകമായ വസ്തു ഉപയോഗിച്ച് ക്രൂരമായ മര്‍ദ്ദനം ഏറ്റതാണ് ഇത്രയേറെ പരുക്കുകള്‍ ഏല്‍ക്കാന്‍ ഇടയാക്കിയതെന്ന് കോടതി വിചാരണയില്‍ വ്യക്തമായി. Bhim Sen Kohli

ക്രൂരത നടത്തിയ ആണ്‍കുട്ടിയും, പെണ്‍കുട്ടിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവരുടെ പ്രായം പരിഗണിച്ച് പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതകം നടത്തിയ ശേഷം കൂട്ടുകാര്‍ക്കിടയില്‍ അയച്ച സന്ദേശങ്ങളില്‍ ഇത് മനഃപ്പൂര്‍വ്വം ഒരു രസത്തിന് വേണ്ടി ചെയ്തതാണെന്ന് വ്യക്തമായിരുന്നു. 80-കാരനായ ഒരു മനുഷ്യന് നേരെ ഇത് ആരും ചെയ്യില്ലെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ചെയ്ത പോയെന്നാണ് ചിരിച്ചുകൊണ്ട് കുറ്റവാളി പ്രതികരിച്ചത്. 

വിധി കേട്ട് കരച്ചിലോടെയാണ് ഭീം കോഹ്‌ലിയുടെ കുടുംബാംഗങ്ങള്‍ കോടതിക്ക് പുറത്തുവന്നത്. അടുത്ത മാസം ശിക്ഷ വിധിക്കുമ്പോള്‍ കുറ്റവാളികളുടെ പേര് പുറത്തുവിടുന്നത് കോടതി പരിഗണിക്കും. പെണ്‍കുട്ടിയുടെ ഫോണില്‍ ക്രൂരമായ അക്രമങ്ങള്‍ പകര്‍ത്തിയത് തന്നെ ഏറ്റവും വലിയ തെളിവായി. ആ സമയത്ത് ഒരു രസം തോന്നിയെന്നാണ് പോലീസിനോട് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.