യഥാര്‍ത്ഥ സ്ത്രീ ആരാണെന്ന് യുകെ സുപ്രീംകോടതി നിര്‍വചിച്ചതോടെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് വനിതകളുടെ ബാത്‌റൂമിലും, കായിക ഇനങ്ങളിലും വിലക്ക് വരുന്നു. ജന്മനാ സ്ത്രീയായി ജനിച്ചവരെയാണ് സ്ത്രീകളായി കണക്കാക്കേണ്ടതെന്നും, ജന്‍ഡര്‍ റെക്കഗ്നിഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ട്രാന്‍സ് സ്ത്രീകളെ ഏകലിംഗ ഇടങ്ങളില്‍ നിന്നും ഒഴിവാക്കാനും കഴിയുന്ന വിധത്തിലാണ് സുപ്രീംകോടതി വിധി വന്നത്.
ഇതോടെയാണ് വിധിക്ക് വന്‍ പ്രത്യാഘാതങ്ങളുണ്ടെന്ന് ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ചെയര്‍വുമണ്‍ ബരോണസ് കിഷ്വെര്‍ ഫാക്ക്‌നര്‍ വ്യക്തമാക്കുന്നത്. വിധി മാനിച്ച് വിവിധ സംഘടനകള്‍ തങ്ങളുടെ നയങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും, അല്ലാത്ത പക്ഷം ഇവരുടെ പിന്നാലെ പോകുമെന്നും ഇഎച്ച്ആര്‍സി ചെയര്‍വുമണ്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിര്‍വചനം ഏകലിംഗ ഇടങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് വ്യക്തത നല്‍കാന്‍ സഹായിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.
വനിതകളുടെ കായിക ഇനങ്ങളില്‍ ട്രാന്‍സ് വനിതകള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്നതിന് പുറമെ ചേഞ്ചിംഗ് റൂമുകളും, ടോയ്‌ലറ്റുകളും ഉള്‍പ്പെടെ വനിതകള്‍ക്കായി മാറ്റിവെച്ച സ്ഥലങ്ങളില്‍ ബയോളജിക്കല്‍ ലിംഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം സാധ്യമാകുകയെന്ന് ഫാക്ക്‌നര്‍ പറഞ്ഞു. യൂണിസെക്‌സ് ടോയ്‌ലറ്റുകള്‍ പോലുള്ളവ സ്ഥാപിക്കാന്‍ നിയമം വിലക്കുന്നില്ലെന്നതിനാല്‍ ട്രാന്‍സ് വിഭാഗങ്ങള്‍ക്കായി ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ഇവര്‍ പറയുന്നു.
യുകെ സുപ്രീംകോടതി പുറപ്പെടുവിച്ച പുതിയ നിബന്ധനകള്‍ ഹെല്‍ത്ത് സര്‍വ്വീസിനും ലഭിക്കുമെന്ന് കമ്മീഷന്‍ ചെയര്‍വുമണ്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇനി നിര്‍ദ്ദേശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ചാകും ചോദ്യങ്ങള്‍ ഉന്നയിക്കുക. ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരന് മുന്നില്‍ നിര്‍ബന്ധിതമായി വസ്ത്രം മാറേണ്ടി വന്നതിന്റെ പേരില്‍ നിയമനടപടി സ്വീകരിച്ച ഡാര്‍ലിംഗ്ടണ്‍ നഴ്‌സുമാര്‍ ഇനി എത്രയും പെട്ടെന്ന് നടപടി വേണമെന്ന് ആവശ്യപ്പെടുന്നു.
നിലവിലെ എന്‍എച്ച്എസ് ഗൈഡന്‍സ് പ്രകാരം ട്രാന്‍സ് വിഭാഗങ്ങളെ അവര്‍ വസ്ത്രം ചെയ്യുന്ന രീതിയും, പേരും, പ്രോനൗണും പരിഗണിച്ചുള്ള സൗകര്യങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതി വിധിയോടെ ഇക്കാര്യങ്ങളില്‍ മാറ്റം അനിവാര്യമായി.