CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 29 Seconds Ago
Breaking Now

രോഗിയെ ആശുപത്രിയിലേക്ക് 'അയച്ചില്ലെങ്കില്‍' സമ്മാനം! എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ പുതിയ കുറുക്കുവഴി; രോഗിയെ നേരിട്ട് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത് ഒഴിവാക്കുന്ന ഓരോ തവണയും ജിപിക്ക് 20 പൗണ്ട് ബോണസ്?

ഈ സ്‌കീം ഉപയോഗിച്ച് ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്

ജിപിമാര്‍ രോഗികളെ ആശുപത്രികളിലേക്ക് അയയ്‌ക്കേണ്ടി വരുന്നത് ചികിത്സ അത്രത്തോളം അനിവാര്യമായി മാറുമ്പോഴാണ്. എന്നാല്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ നിലവില്‍ കാത്തിരിക്കുന്നവര്‍ക്ക് തന്നെ ചികിത്സ നല്‍കാനും കഴിയുന്നില്ല. ഈ ഘട്ടത്തിലാണ് ആശുപത്രിലേക്ക് രോഗികളെ റഫര്‍ 'ചെയ്യാതിരിക്കാന്‍' ജിപിമാര്‍ക്ക് ബോണസ് നല്‍കുന്ന പരിപാടിക്ക് മന്ത്രിമാര്‍ തുടക്കം കുറിയ്ക്കുന്നത്. 

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ആശുപത്രിയിലേക്ക് രോഗികളെ നേരിട്ട് റഫര്‍ ചെയ്യുന്നത് ഒഴിവാക്കുന്ന ഓരോ തവണയും 20 പൗണ്ട് വീതം ജിപിക്ക് ബോണസ് ലഭിക്കുക. 80 മില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതിയിലൂടെ ആളുകള്‍ വന്‍തോതില്‍ അനാവശ്യ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ആശുപത്രിയിലേക്ക് അയയ്ക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. 

എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ചിലര്‍ക്ക് അനിവാര്യമായ ചികിത്സ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു റഫറന്‍സ് നടത്തുന്നതിന് മുന്‍പ് ജിപിമാര്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ ഫോണിലോ, ഓണ്‍ലൈനിലോ കണ്‍സള്‍ട്ട് ചെയ്താലാണ് പ്രാക്ടീസുകള്‍ക്ക് ഈ തുക ലഭിക്കുക. സ്‌പെഷ്യലിസ്റ്റുകള്‍ രോഗിയെ ആശുപത്രിയിലേക്ക് അയയ്ക്കണോ, മറ്റ് പോംവഴികള്‍ ഉണ്ടോയെന്ന് സൂചന നല്‍കും. 

ഇത് പ്രകാരം മരുന്ന് നിര്‍ദ്ദേശിക്കുകയോ, പ്രാഥമിക സ്‌കാനുകള്‍ക്കും, ബ്ലഡ് ടെസ്റ്റുകള്‍ക്കും അയയ്ക്കുകയോ, കമ്മ്യൂണിറ്റി സര്‍വ്വീസ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. 2024 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഈ സ്‌കീം ഉപയോഗിച്ച് ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്. ഇത് വര്‍ദ്ധിപ്പിക്കാനാണ് പുതിയ പേയ്‌മെന്റ് വര്‍ദ്ധന നടപ്പാക്കുന്നത്. 2025/26 വര്‍ഷത്തോടെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും 2 മില്ല്യണ്‍ പേരെയെങ്കിലും വഴിതിരിച്ചുവിടാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.