കാര്‍ഡിഫ് : യുകെയിലെ ആദ്യകാല അസ്സോസിയേഷനായ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ മെയ് 25ന് വാര്‍ഷിക പൊതുയോഗം നടത്തുകയും അടുത്ത രണ്ട് വര്‍ഷത്തേക്ക് സംഘടന നയിക്കുവാനുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് ബിജു പോള്‍ സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറര്‍ ബിനോ ആന്റണി, വൈസ് പ്രസിഡന്റ് ബിന്ദു അജിമോന്‍, ജോയിന്റ് സെക്രട്ടറി ജോസ്മോന്‍ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജോസ് കൊച്ചാപ്പള്ളി, ആര്‍ട്‌സ് സെക്രട്ടറി സുമേഷന്‍ പിള്ള, സ്‌പോര്‍ട്‌സ് സെക്രട്ടറി ടോണി ജോര്‍ജ്എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയി ബെന്നി അഗസ്റ്റിന്‍, സജി അഗസ്റ്റിന്‍, ജിനോ ജോര്‍ജ്, ആല്‍ബിന്‍ സേവിയര്‍, നിതിന്‍ സെബാസ്റ്റ്യന്‍, എന്നിവരും വനിത പ്രതിനിധിയായി ദേവിപ്രഭ സുരേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.
പൊതുയോഗത്തില്‍ വച്ച് സെക്രട്ടറി ബിനോ ആന്റണി കഴിഞ്ഞ ഒരുവര്‍ഷത്തെ റിപ്പോര്‍ട്ട് വായിക്കുകയും, അതുപോലെ ആര്‍ട്‌സ് സെക്രട്ടറി ബെന്നി അഗസ്റ്റിന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി സാജു സലിംകുട്ടി എന്നിവരും റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു. 21 വര്‍ഷം പൂര്‍ത്തിയാക്കിയ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ സുവനീയര്‍ 'വര്‍ണം' പ്രസിഡന്റ് ജോസി മുടക്കോടിലും സെക്രട്ടറി ബിനോ ആന്റണിയും കൂടി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റര്‍ ആയിരുന്ന സുമേഷന്‍ പിള്ള ജോസി മുടക്കോടിലിന് സുവനീയറിന്റെ ആദ്യത്തെ കോപ്പി നല്‍കി. ഈ വര്‍ഷം കുട്ടികള്‍ക്കായി നടത്തിയ ആര്‍ട് ഡേ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നടത്തി.
ബിജു പോളിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ കമ്മിറ്റി സിഎം എ എന്ന വലിയ കൂട്ടായ്മ്മയെ മറ്റോരു തലത്തിലേക്ക് ഉയര്‍ത്തുവാന്‍ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. വരും വര്‍ഷങ്ങളില്‍ അസോസിയേഷന്‍ അംഗങ്ങളുടെ ജനസേവനപരമായ സേവനം മുന്‍ നിറുത്തി മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അഭിപ്രായപ്പെട്ടു.