
















സുബ്രഹ്‌മണ്യപുരയില്‍ അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. മുപ്പത്തിനാലുകാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. നേത്രാവതിയുടെ മകളും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല ചെയ്തതെന്നാണ് സംശയം. നേത്രാവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നേത്രാവതിയുടെ സഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
നേത്രാവതിയുടെ മകളും നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഏഴാംക്ലാസുകാരന്‍ ഉള്‍പ്പടെ കൃത്യത്തില്‍ പങ്കുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നേത്രാവതി മകളുമൊത്ത് താമസിച്ചു വരികയായിരുന്നു. ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. മകളുടെ പ്രണയബന്ധത്തെ നേത്രാവതി എതിര്‍ത്തതിലെ പ്രകോപനമാണ് കൊലാപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.