CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 40 Seconds Ago
Breaking Now

ഈ ആലിംഗനം വെറുമൊരു ആലിംഗനമല്ല; ഇസ്രയേലും, പലസ്തീനും സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി; ഇത് ചരിത്രം

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗന നയതന്ത്രത്തെ കോണ്‍ഗ്രസ് കളിയാക്കിയിട്ട് അധികം നാളായില്ല. ബദ്ധശത്രുക്കളായ ഇസ്രയേലും, പലസ്തീനും സന്ദര്‍ശിക്കുകയും തങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാന്‍ ഈ ഒരാള്‍ക്ക് കഴിയും എന്ന് അവര്‍ ചിന്തിക്കുകയും ചെയ്യുന്നെങ്കില്‍ അത് ഒരു വിജയം തന്നെയാണ്. ഇസ്രയേലും പലസ്തീനും സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയെന്ന ഖ്യാതി ഉറപ്പിക്കുമ്പോള്‍ പോലും മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ അദ്ദേഹത്തിന് ഇടപെടാന്‍ കഴിയുമെന്ന് ആതിഥേയ രാജ്യങ്ങള്‍ കരുതുന്നു.

പലസ്തീന്‍ എത്രയും പെട്ടെന്ന് തന്നെ സമാധാനത്തോടെ സ്വാതന്ത്ര്യം നേടുമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി റാമള്ളയിലെത്തിയ പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇസ്രയേലിന്റെ വാലായല്ല ഇന്ത്യ പലസ്തീനെ കാണുന്നതെന്ന നിലപാട് ആ രാജ്യത്തിന് അത്രയേറെ സുപ്രധാനമാണ്. പ്രധാനമന്ത്രി ഇസ്രയേന്‍ പലസ്തീന്‍ ബന്ധം മെച്ചപ്പെടുത്താനും സമാധാനം കൊണ്ടുവരാനും ഇടപെടാന്‍ കഴിയുമെന്ന് ഇന്ത്യയിലെ അംബാസിഡര്‍ അഡ്‌നാന്‍ അബു അല്‍ഹൈജ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം. പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സ്വാതന്ത്ര്യത്തിനുമായി ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബാസിനൊപ്പമുള്ള സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.