CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 57 Seconds Ago
Breaking Now

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് എഡിഷന്‍; ഇന്ത്യക്ക് വെറും 250 എണ്ണം

ക്ലാസിക് 500ന്റെ പുതിയ ലിമിറ്റഡ് എഡിഷന്‍ ഡിസൈന്‍ പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 പെഗാസസ് എഡിഷന്‍ എന്നുപേരിട്ട പുതിയ ക്ലാസിക്ക് ലോകയുദ്ധകാലത്ത് റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ നല്‍കിയതിന്റെ സ്മരണയ്ക്കായാണ് രംഗത്തിറങ്ങുന്നത്. 

എന്നാല്‍ ആയിരം യൂണിറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് എഡിഷനില്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇതില്‍ നിന്നും 250 എണ്ണം മാത്രമാണ് എത്തുക. രണ്ടാം ലോകമഹായുദ്ധ കാലത്തെ ആര്‍ഇ ഡബ്യുഡി 125 ഡിസൈനില്‍ നിന്നാണ് പെഗാസസ് കടംകൊണ്ടിരിക്കുന്നത്. 

പാരച്യൂട്ട് വഴിയാണ് അന്ന് വാഹനം യുദ്ധമുന്നണിയില്‍ ഇറക്കിയത്. രണ്ട് നിറങ്ങളിലാണ് ക്ലാസിക് 500 പെഗാസസ് ലഭിക്കുക- സര്‍വ്വീസ് ബ്രൗണ്‍, ഒലിവ് ഡ്രാബ് ഗ്രീന്‍. ഇന്ത്യയില്‍ ബ്രണ്‍ മാത്രമാണ് എത്തുക. സാധാരണ ബുള്ളറ്റ് 500ല്‍ നിന്നും മാറ്റമില്ലാതെയാണ് പെഗാസസ് എഞ്ചിന്‍ വിഭാഗം. 

യുകെയില്‍ 4999 പൗണ്ട്, ഏകദേശം 4.55 ലക്ഷം രൂപയ്ക്കാണ് പെഗാസസ് നല്‍കുക. ഇന്ത്യയ്ക്കുള്ള വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.