CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 38 Minutes 3 Seconds Ago
Breaking Now

ചൈനയില്‍ വീണ്ടും കൊറോണ പിടിമുറുക്കുന്നോ? മേയ് മാസത്തിന് ശേഷം ആദ്യത്തെ കൊറോണാവൈറസ് മരണം; 10 മാസത്തിനിടെ പുതിയ കേസുകളും; മറച്ചുവെച്ചത് പുറത്തുവരുന്നോ?

ചൈനയിലെ പുതിയ കൊവിഡ് പ്രഭവകേന്ദ്രമായി കരുതുന്നത് ഹെബെയ് പ്രവിശ്യ

ലോകത്തിന് മുഴുവന്‍ കൊറോണാവൈറസ് സമ്മാനിച്ച് കുരുക്കിട്ട ശേഷം മരണങ്ങള്‍ ഒഴിവാക്കി അഹങ്കരിച്ച് നിന്ന ചൈനയില്‍ നിന്നും വൈറസ് വാര്‍ത്ത. മേയ് മാസത്തിന് ശേഷമുള്ള ആദ്യത്തെ കൊറോണാവൈറസ് മരണമാണ് ചൈന ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10 മാസത്തിന് ശേഷം ആദ്യമായി ദിവസേനയുള്ള ഇന്‍ഫെക്ഷന്‍ നിരക്കും അവിടെ കുതിച്ചു. 

എട്ട് മാസത്തിന് ശേഷം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മരണം സംഭവിച്ചത് ഹെബെയ് പ്രവിശ്യയിലാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ടില്ല. ഏതാനും ആഴ്ചകളായി കൊവിഡ്-19 കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ് ചൈന. 

മഹാമാരിയുടെ ഉത്ഭവം സംബന്ധിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന വിദഗ്ധര്‍ വുഹാനില്‍ എത്താന്‍ ഇരിക്കവെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 5ന് ശേഷം 138 ഇന്‍ഫെക്ഷനുകളാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഫെബ്രുവരി 12ന് ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ എത്താന്‍ ഇരിക്കുമ്പോഴാണ് ഇന്‍ഫെക്ഷനുകള്‍ തലപൊക്കുന്നത്. 

ഇതിനിടെ ഹെബെയ് പ്രവിശ്യയില്‍ രണ്ടാം റൗണ്ട് കൊറോണാവൈറസ് ടെസ്റ്റുകള്‍ക്കായി ജനം അണിനിരക്കുന്നുണ്ട്. ചൈനയിലെ പുതിയ കൊവിഡ് പ്രഭവകേന്ദ്രമായി കരുതുന്നത് ഇവിടെയാണ്. രോഗം പടരുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ 28 മില്ല്യണ്‍ ജനങ്ങളെ ക്വാറന്റൈന്‍ ചെയ്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.