CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 1 Seconds Ago
Breaking Now

തിരുമ്മല്‍ കേന്ദ്രത്തിലെ ദൃശ്യങ്ങള്‍ മോന്‍സണ്‍ ഒളിക്യാമറയില്‍ പകര്‍ത്തിയെന്ന് പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ വീട്ടില്‍ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. മോന്‍സണെനിരെ പലരും പരാതി നല്‍കാത്തത് ബ്ലാക്ക് മെയിലിങ് കാരണമെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. 

നിരവധി ഉന്നതര്‍ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സണ്‍ പകര്‍ത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. ചികിത്സ തേടി പല പ്രമുഖരും എത്തിയിരുന്നെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാന്‍ കാരണം. പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വലിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് സംഘം മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.