CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 40 Seconds Ago
Breaking Now

മൂന്നു സഹോദരങ്ങളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം 15 കാരന്‍ ആത്മഹത്യ ചെയ്തു

ഏഴ് വയസ്സിന് താഴെയുള്ള മറ്റ് മൂന്ന് സഹോദരങ്ങള്‍ക്ക് പരിക്കില്ല.

തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയാണ്.അലാസ്‌കയില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. 15 വയസുള്ള ഒരു കുട്ടി തന്റെ മൂന്ന് സഹോദരങ്ങളെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. കുട്ടിയുടെ വീട്ടില്‍ തന്നെയാണ് ഈ ദാരുണമായ സംഭവം നടന്നത്. അഞ്ച്, എട്ട്, 17 വയസ്സുള്ള മൂന്ന് സഹോദരങ്ങള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഏഴ് വയസ്സിന് താഴെയുള്ള മറ്റ് മൂന്ന് സഹോദരങ്ങള്‍ക്ക് പരിക്കില്ല. 

ചൊവ്വാഴ്ച വൈകുന്നേരം 4.15 നാണത്രെ വെടിവെപ്പ് ഉണ്ടായത്. ഒരു അയല്‍വാസിയാണ് അധികൃതരെ വിവരമറിയിച്ചത്. ആ സമയത്ത് കുട്ടിയുടെ മാതാപിതാക്കളും മറ്റൊരു സഹോദരനും വീട്ടില്‍ ഇല്ലായിരുന്നു. കുടുംബത്തിന്റെ കൈവശം ഉള്ള തോക്ക് ഉപയോഗിച്ചാണ് 15 കാരന്‍ ആദ്യം സഹോദരങ്ങളെയും പിന്നെ തന്നെത്തന്നെയും ഇല്ലാതാക്കിയത് എന്നാണ് കരുതുന്നത്. 

എന്തായിരിക്കും ഈ കൊലപാതകങ്ങളുടെയും ആത്മഹത്യയുടേയും കാരണമായിത്തീര്‍ന്നത് എന്നതില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്ന് അധികൃതര്‍ പറയുന്നു. കുടുംബത്തിന്റെ കൈവശമുള്ളതാണ് തോക്ക് എന്നാണ് പറയുന്നത്. എന്നാല്‍, അതിലും കൂടുതല്‍ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

കുട്ടികളുടെ മൃതദേഹം പരിശോധനയ്ക്ക് അയച്ച് കഴിഞ്ഞു. ഇത്രയും സങ്കീര്‍ണമായ കേസായതുകൊണ്ടും കുട്ടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് കൊണ്ടും കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറത്ത് പറയാനാവില്ല എന്നാണ് അന്വേഷണ ഉദ്യോസ്ഥര്‍ പറയുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.