പലസ്തീന് പിന്തുണ നല്‍കണമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്നും തണ്ണിമത്തന്‍ കാവ്യാത്മകമായി തോന്നിയെന്നും മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നടി കനി കുസൃതിപറഞ്ഞു. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരത്തിന്റെ അഭിമാനത്തിളക്കത്തിലാണ് നടി കനികുസൃതി പ്രമുഖ ചാനലിനോട് സംസാരിച്ചത്.
പ്രാദേശിക കഥകള്‍ അന്താരാഷ്ട്ര നിലവാരം ഉള്ളതാണെന്നും നമ്മുടെ നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും കനി പറഞ്ഞു. ചുറ്റിലുമുളത് എല്ലാം ഓര്‍ത്തു ജീവിക്കണം എന്നാണ് ആഗ്രഹമെന്നം കനി കൂട്ടിച്ചേര്‍ത്തു.
മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ആള്‍ വി ഇമാജിന്‍സ് ആസ് എ ലൈറ്റ്' എന്ന ചിത്രത്തിനാണ് ഇത്തവണ ?ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിച്ചത്. പായല്‍ കപാഡിയ ഒരുക്കിയ ചിത്രത്തില്‍ നടന്‍ അസീസ് നെടുമങ്ങാടും ശ്രദ്ധേയ കഥാപാത്രമായി എത്തിയിരുന്നു.