CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 25 Minutes 29 Seconds Ago
Breaking Now

സിസേറിയന്‍ വേണ്ടെന്ന് പറഞ്ഞു, പെയിന്‍ കില്ലര്‍ കഴിച്ചതുമില്ല, മൂന്ന് മണിക്കൂറാണ് ഐശ്വര്യ പ്രസവവേദന അനുഭവിച്ചത്; മരുമകളെ കുറിച്ച് ബച്ചന്‍

ഐശ്വര്യയെ കുറിച്ച് അമിതാഭ് ബച്ചന്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 2011ല്‍ പേരക്കുട്ടി ആരാധ്യയ്ക്ക് ഐശ്വര്യ ജന്മം നല്‍കിയതുമായി ബന്ധപ്പെട്ട് ആയിരുന്നു ബച്ചന്റെ വാക്കുകള്‍. സുഖ പ്രസവത്തിനായി മൂന്ന് മണിക്കൂറോളം ഐശ്വര്യ പ്രസവ വേദന അനുഭവിച്ചു എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്.

ഗ്രാമി പുരസ്‌കാരം കേരളത്തിലേക്കോ? ആവേശത്തിലെയും മഞ്ഞുമ്മലിലെയും സംഗീതം അവാര്‍ഡിനായി സമര്‍പ്പിച്ച് സുഷിന്‍ ശ്യാംആരാധ്യ ജനിച്ചപ്പോള്‍, ഐശ്വര്യ റായ് രണ്ട് മൂന്ന് മണിക്കൂര്‍ വേദനസംഹാരിയൊന്നും കഴിക്കാതെ പ്രസവവേദന സഹിച്ചു. ശസ്ത്രക്രിയയ്ക്ക് പകരം സാധാരണ പ്രസവമാണ് അവള്‍ തിരഞ്ഞെടുത്തത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. കുഞ്ഞ് ജനിച്ച സമയത്ത് ഐശ്വര്യയെ പോലെയാണ് തനിക്ക് തോന്നിയത്.

ബാക്കി കുടുംബത്തിലുള്ളവര്‍ക്ക് അഭിഷേകിന്റെയും ജയയുടെയും രൂപസാദൃശ്യം തോന്നി. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഐശ്വര്യയെ പോലെയാണ് എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്. അതേസമയം, ജയ ബച്ചനും വിവാഹബന്ധം വേര്‍പിരിഞ്ഞ് നില്‍ക്കുന്ന മകള്‍ ശ്വേത ബച്ചനുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് ഐശ്വര്യ മാറി നില്‍ക്കുന്നത് എന്നാണ് വിവരം.

അതേസമയം, മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ചിത്രങ്ങളിലാണ് ഐശ്വര്യ റായ് ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. മകള്‍ ജനിച്ചതോടെ നടി അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. 2011ല്‍ മകള്‍ ജനിച്ച ശേഷം 2015ല്‍ ജസ്ബ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മടങ്ങി വന്നത്. പൊന്നിയിന്‍ സെല്‍വന് ശേഷം മറ്റ് സിനിമകളൊന്നും താരം കമ്മിറ്റ് ചെയ്തിട്ടില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.