CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes Ago
Breaking Now

സിനിമ ഷൂട്ടിങ്ങിനിടെ അപകടം; നടന്‍ ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്

ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്. താരത്തിന്റെ പിആര്‍ ടീമാണ് വിവരം പുറത്തുവിട്ടത്. പരിക്ക് സാരമുള്ളതല്ലെന്നും പിആര്‍ ടീം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിനായി ആക്ഷന്‍ സീനില്‍ അഭിനയിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഹൈദരാബാദില്‍ തിങ്കാളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗൂദാചാരി -2ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ഇമ്രാന്‍ ഹാഷ്മി. ആക്ഷന്‍ സീന്‍ അഭിനയിക്കുന്നതിനിടെ താടിക്ക് താഴെ കഴുത്തിന് മുകളിലായി മുറിവേല്‍ക്കുകയായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്‌പൈ ത്രില്ലറായ ഗൂദാചാരി -2.

ഇമ്രാന്‍ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. പവന്‍ കല്യാണിനൊപ്പം 'OG' എന്ന മറ്റൊരു ചിത്രത്തിലും താരം അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2025ലാണ് 'OG'യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാറാ അലി ഖാനോടൊപ്പം Ae Watan Mere Watan എന്ന ചിത്രമാണ് ഹാഷ്മിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

 




കൂടുതല്‍വാര്‍ത്തകള്‍.