CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 49 Seconds Ago
Breaking Now

ദുര്‍ഗാ പൂജയ്ക്കിടെ ഷൂയിട്ട് പ്രവേശിച്ചവരോട് ദേഷ്യപ്പെട്ട് കാജോള്‍

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും മുംബൈയില്‍ ബോളിവുഡ് നടിമാരായ കാജോളും റാണി മുഖര്‍ജിയും ചേര്‍ന്ന് ദുര്‍ഗാ പൂജ സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷവും നടിമാര്‍ ദുര്‍?ഗാ പൂജ ചടങ്ങ് നടത്തിയിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആലിയ ഭട്ട് അടക്കമുള്ള ബോളിവുഡ് നടിമാര്‍ പങ്കെടുത്ത ചടങ്ങില്‍ കാജോള്‍ ദേഷ്യപ്പെടുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

പൂജ നടക്കുന്ന ഇടത്തേക്ക് ഷൂസ് ധരിച്ച് ചിലര്‍ എത്തിയതാണ് കാജോളിനെ പ്രകോപിപ്പിച്ചത്. ചെരുപ്പ് ധരിച്ചെത്തിയവരോട് പുറത്തു പോകണമെന്നും ഇതൊരു പൂജയാണെന്ന് കാജോള്‍ പറയുന്നതും വീഡിയോയില്‍ കാണാം.

അതിനിടെ, ദുര്‍ഗാ പൂജ പന്തലില്‍ വിടാതെ പിന്തുടരുന്ന പാപ്പരാസികളോട് കാജോള്‍ ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂജയ്ക്കെത്തുന്ന അതിഥികളെ പിന്തുടര്‍ന്ന് ഫോട്ടോയെടുക്കുന്നതിനും അവരുടെ വഴി തടസ്സപ്പെടുത്തിയതിനുമാണ് നടി പ്രതികരിച്ചത്. ജയ ബച്ചന്‍, ഇഷിത ദത്ത, ശ്വേത ബച്ചന്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങി ബോളിവുഡിലെ നിരവധി താരങ്ങള്‍ പൂജയില്‍ പങ്കെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.