CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 36 Seconds Ago
Breaking Now

ഈ സീനില്‍ നായകന്‍ നിങ്ങളുടെ വയറ്റില്‍ റൊട്ടി ചുടും'; തെലുങ്കില്‍ അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി മല്ലിക ഷെറാവത്ത്

തെലുങ്കില്‍ അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി മല്ലിക ഷെറാവത്ത്. ഒരു പാട്ട് ചിത്രീകരിക്കുന്നതിനിടെ സംവിധായകന്‍ തന്നോട് പറഞ്ഞ അസാധാരണ ആവശ്യത്തെക്കുറിച്ചാണ് മല്ലികയുടെ തുറന്നുപറച്ചില്‍. താന്‍ എത്ര ഹോട്ട് ആണെന്ന് കാണിക്കാന്‍ തന്റെ വയറ്റില്‍ റൊട്ടി ചുടുന്ന രംഗം ചിത്രീകരിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടെന്ന് മല്ലിക വെളിപ്പെടുത്തി.

ഞാനൊരു തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. സംവിധായകന്‍ എന്നെ വന്ന് കണ്ടു. മാഡം ഞങ്ങള്‍ക്ക് നിങ്ങള്‍ എത്ര ഹോട്ട് ആണെന്ന് കാണിക്കണം എന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. അതൊരു ടിപ്പിക്കല്‍ ഡാന്‍സ് രംഗം ആയിരിക്കുമെന്നാണ് കരുതിയത്. പക്ഷെ അദ്ദേഹം പിന്നീട് പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

'ഈ സീനില്‍ നായകന്‍ നിങ്ങളുടെ വയറ്റില്‍ റൊട്ടി ചുടും' എന്നാണ് സംവിധായകന്‍ പറഞ്ഞത്. ആ ആശയം അപ്പോള്‍ തന്നെ ഞാന്‍ നിരസിച്ചു. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന് അവരോട് പറഞ്ഞു.

ഒരു സ്ത്രീയുടെ ആകര്‍ഷണീയത കാണിക്കാന്‍ അവര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം എന്നെ അമ്പരപ്പിക്കുന്നതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം ഞാന്‍ ഇപ്പോള്‍ പറയാന്‍ കാരണം ആളുകളുടെ മാനസികാവസ്ഥ എന്താണെന്ന് കാണിച്ചു തരാനാണ്- മല്ലിക കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.