CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 15 Seconds Ago
Breaking Now

ടെലഗ്രാമിലൂടെ വിറ്റത് നാലായിരത്തോളം അശ്ലീല ദൃശ്യങ്ങള്‍, ഒരെണ്ണത്തിന് മൂവായിരം രൂപ ; യുപിയില്‍ 17 കാരന്‍ അറസ്റ്റില്‍

ടെലഗ്രാം വഴി തന്നെയാണ് പ്രതിക്ക് വീഡിയോകള്‍ ലഭിച്ചിരുന്നത്.

യുപിയിലെ ഗൊരഖ്പൂരില്‍ കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വീഡിയോകള്‍ ടെലഗ്രാമിലൂടെ വിറ്റ സംഭവത്തില്‍ 17 കാരനെ അറസ്റ്റ് ചെയ്തു. ടെലഗ്രാം ആപ്പിലൂടെ നാലായിരത്തിലേറെ വീഡിയോകളാണ് വിറ്റതെന്ന് പൊലീസ് കണ്ടെത്തി. ഒരു വീഡിയോയ്ക്ക് മൂവായിരം രൂപ വീതമാണ് ഈടാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

ടെലഗ്രാം വഴി തന്നെയാണ് പ്രതിക്ക് വീഡിയോകള്‍ ലഭിച്ചിരുന്നത്. രാജ് എന്ന വിതരണക്കാരനാണ് വീഡിയോകള്‍ അയച്ചിരുന്നതെന്നും ഒരോ വീഡിയോയും വില്‍ക്കുമ്പോള്‍ പ്രതിക്ക് മുപ്പതു ശേ,മാനം കമ്മീഷന്‍ ലഭിച്ചിരുന്നതായിട്ടുമാണ് റിപ്പോര്‍ട്ട്. ഒരു സന്നദ്ധ സംഘടനയില്‍ നിന്ന് ഗൊരഖ്പൂരിലെ സൈബര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതി വലയിലായത്.

വ്യാഴാഴ്ചയാണ് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. നെക്കോഗ്രാം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് വീഡിയോകള്‍ വതരണം ചെയ്തിരുന്നത്. മൂവായിരം മുതല്‍ 20000 രൂപ വരെ വീഡിയോയയ്ക്ക് ഈടാക്കിയിരുന്നു. പ്രതി കുറ്റസമ്മതം നടത്തി. പേയ്‌മെന്റ് ലഭിച്ച ശേഷം തുകയുടെ ഭൂരിഭാഗവും രാജ് എന്നയാള്‍ക്കാണ് അയച്ചിരുന്നത്. പ്രതി ആര്‍ക്കെല്ലാം വീഡിയോ വിതരണം ചെയ്‌തെന്ന അന്വേഷണം നടന്നുവരികയാണ്.




കൂടുതല്‍വാര്‍ത്തകള്‍.