CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 19 Seconds Ago
Breaking Now

രക്ഷപ്പെട്ടത് അത്ഭുതകരമായി ; കെട്ടിടത്തിന് മുകളിലെ കുടിവെള്ള ടാങ്ക് വീണത് തെരുവിലൂടെ നടന്ന സ്ത്രീയുടെ തലയില്‍

അപ്പാര്‍ട്ട്‌മെന്റുകള്‍ക്കിടയിലെ തെരുവിലൂടെ ഒരു സ്ത്രീ നടക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.

വലിയ അപകടത്തില്‍പ്പെട്ടിട്ടും കാര്യമായ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ ലിസ്റ്റില്‍ യുവതിയും. തെരുവിലൂടെ നടക്കുകയായിരുന്ന സ്ത്രീയുടെ തലയില്‍ കെട്ടിടത്തിന് മുകളിലെ കുടിവെള്ള ടാങ്ക് വീഴുന്നതാണ് സംഭവം.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്കിടയിലെ തെരുവിലൂടെ ഒരു സ്ത്രീ നടക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഉടന്‍ മുകളില്‍ നിന്ന് വലിയൊരു കുടിവെള്ള ടാങ്ക് ഇവരുടെ ദേഹത്തേക്ക് വീഴുകയാണ്. അടിഭാഗം ചിതറിയ ടാങ്കിനകത്ത് ഇവര്‍ പൂര്‍ണമായും അകപ്പെടുന്നു. വലിയ അത്യാഹിതം സംഭവിച്ചെന്ന് കരുതി സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തുന്നുണ്ട്. എന്നാല്‍ കാര്യമായ പരിക്കൊന്നും കൂടാതെ സ്ത്രീ ടാങ്കിനുള്ളില്‍ നിന്ന് എഴുന്നേല്‍ക്കുന്നതാണ് വീഡിയോ.

ഗുജറാത്തിലെ സൂറത്തില്‍ നടന്ന സംഭവമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സ്ത്രീക്ക് വലിയ അപകടം സംഭവിച്ചെന്നാണ് വീഡിയോ കാണുമ്പോള്‍ തോന്നിയതെന്നും കാര്യമായ പരിക്കില്ലെന്നറിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും പലരും കമന്റ് ചെയ്യുന്നു. വീഡിയോയില്‍ ഇവര്‍ കൈയില്‍ ഒരു പഴം തിന്നുകൊണ്ട് വരുന്നതായി കാണാം. ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നാണ് ഒരാള്‍ വീഡിയോ പങ്കുവച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.