CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 4 Seconds Ago
Breaking Now

'പശുത്തൊഴുത്തില്‍ കിടന്നാല്‍ ക്യാന്‍സര്‍ ഭേദമാകും, വിവാഹ വാര്‍ഷിക- ജന്മദിന ആഘോഷങ്ങള്‍ ഗോശാലകളില്‍ നടത്തണം'; യുപി മന്ത്രി

10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു.

വിവാഹ വാര്‍ഷികവും ജന്മദിനങ്ങളും ഗോശാലകളില്‍ ആഘോഷിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്വര്‍. പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്ന് ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വയം രോഗം സുഖപ്പെടുത്താമെന്ന വിവാദ പരാമര്‍ശവും കരിമ്പ് വികസന വകുപ്പിലെ മന്ത്രിയായ സഞ്ജയ് സിങ് ഗാങ്വര്‍ നടത്തി.

10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. പകാഡിയ നൗഗവനില്‍ ഗോശാല ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വിവാഹ വാര്‍ഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളില്‍ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുക ആയിരുന്നു. ഈദ് ദിനത്തില്‍ മുസ്ലീങ്ങള്‍ ഗോശാലയിലേക്ക് വരാനും മന്ത്രി ആഹ്വാനം ചെയ്തു.

'രക്തസമ്മര്‍ദ്ദമുള്ള രോഗിയുണ്ടെങ്കില്‍ ഇവിടെ പശുക്കള്‍ ഉണ്ട്. ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിന്റെ മുതുകില്‍ താലോലിച്ച് സേവിക്കണം. ഒരു കാന്‍സര്‍ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ ക്യാന്‍സര്‍ പോലും ഭേദമാകും. ചാണക വറളി കത്തിച്ചാല്‍ കൊതുകില്‍ നിന്ന് ആശ്വാസം ലഭിക്കും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഉപയോഗപ്രദമാണ്'- മന്ത്രി പറഞ്ഞു.

2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ച ഗാങ്വര്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് 2017ല്‍ ബിജെപിയില്‍ ചേര്‍ന്ന ഗാങ്വര്‍ പിലിബിത്ത് സീറ്റില്‍ നിന്ന് വിജയിച്ചു. 2022ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് മന്ത്രിയായി. മുന്‍ ബിജെപി എംപി വരുണ്‍ ഗാന്ധിക്കെതിരെ യുള്ള വിമര്‍ശനങ്ങളിലൂടെ പതിവായി വാര്‍ത്തകളില്‍ ഇടം നേടുന്നയാളാണ് സഞ്ജയ് സിങ് ഗാങ്വര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.