CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 22 Seconds Ago
Breaking Now

ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 19 കാരന്‍ അറസ്റ്റില്‍ ; ഏറ്റുമുട്ടലിനിടെ വെടിയുതിര്‍ത്ത് പൊലീസ്

അബോധാവസ്ഥയിലായ കുട്ടിയെ നദിയുടെ കരയില്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു.

ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിയായ നന്ദ്ഗ്രാം സ്വദേശി സദ്ദാം ജമാന് വെടിയേറ്റു. നന്ദ്ഗ്രാമിലെ രാംലീല ഗ്രൗണ്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഹിന്‍ഡോണ്‍ നദിക്കരയിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ നദിയുടെ കരയില്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു.

ദസറ ദിവസം രാത്രിയില്‍ രാംലീല ഗ്രൗണ്ടിനു പുറത്തുള്ള അച്ഛന്റെ കടയില്‍ പെണ്‍കുട്ടിയും അമ്മയും എത്തിയിരുന്നതായി പൊലീസ് പറയുന്നു. ദസറ ആഘോഷം കാണാന്‍ ഗ്രൗണ്ടിലേക്ക് പോയ കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് നദിക്കരയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നുവെന്നും അബോധാവസ്ഥയിലായിരുന്നുവെന്നും പിതാവ് പരാതിയില്‍ പറയുന്നു.

പൊലീസിനെ അറിയിക്കാതെ സ്വന്തമായി അന്വേഷിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്തത്. പിന്നീട് പൊലീസില്‍ വിവരമറിയിച്ചപ്പോള്‍ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ ഞങ്ങള്‍ പരിശോധിച്ചു. സംശയാസ്പദമായ നിലയില്‍ ഒരാളെ കണ്ടെത്തി. അതിനുശേഷം പ്രതിയെ പിടികൂടാന്‍ ഞങ്ങള്‍ ടീമുകളെ വിന്യസിച്ചു. ഒടുവില്‍ ആളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി അവനെ തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം അവിടെ ഒളിപ്പിച്ച അടിവസ്ത്രം വീണ്ടെടുക്കാന്‍ പൊലീസ് സംഘം ഇയാളെ പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഒരു ആയുധവും അയാള്‍ അവിടെ ഒളിപ്പിച്ചിരുന്നു, പൊലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.