CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 45 Minutes 23 Seconds Ago
Breaking Now

വീട്ടുകാരുടെ ശകാരം സഹിക്കാന്‍ വയ്യ; മാവില്‍ മൂത്രം കലര്‍ത്തി ആഹാരമുണ്ടാക്കി നല്‍കി പ്രതികാരം ചെയ്ത് ജോലിക്കാരി

കുടുംബാംഗങ്ങള്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങള്‍ പതിവായതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

റൊട്ടി ഉണ്ടാക്കുന്ന മാവില്‍ മൂത്രം കലര്‍ത്തിയെന്ന് ആരോപിച്ച് വീട്ടു വേലക്കാരി അറസ്റ്റില്‍. എട്ട് വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ വീട്ടില്‍ ജോലി ചെയ്യുന്ന റീന (32) എന്ന പാചകകാരിയെ ആണ് അറസ്റ്റ് ചെയ്തത്. കുടുംബം നല്‍കിയ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശാന്തി നഗര്‍ സ്വദേശിയിയായ റീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബാംഗങ്ങള്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങള്‍ പതിവായതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വൃത്തിഹീനമായ അന്തരീക്ഷമാണ് അസുഖങ്ങള്‍ പതിവാകാന്‍ കാരണമെന്ന് കണ്ടെത്തി. ഇതോടെ, വീട്ടുടമസ്ഥയായ നിതിന്‍ ഗൗതം അടുക്കളയില്‍ പാചകം ചെയ്യുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി. കൂടാതെ, ഗൗതം തന്റെ മൊബൈല്‍ ഫോണിന്റെ ക്യാമറയും രഹസ്യമായി അടുക്കളയില്‍ ഓണാക്കി വച്ചു.

ഇതോടെയാണ് ജോലിക്കാരി മാവില്‍ മൂത്രം കലര്‍ത്തുന്നത് കണ്ടെത്തിയത്. കുടുംബം നല്‍കിയ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ചൊവ്വാഴ്ച റീനയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുന്നതിനിടയില്‍ ആദ്യം റീന ആരോപണം നിഷേധിച്ചെങ്കിലും പിന്നീട്, വീഡിയോ സഹിതം കാണിച്ചപ്പോഴായിരുന്നു തെറ്റ് സമ്മതിച്ചത്.

ചെറിയ തെറ്റുകള്‍ക്ക് വീട്ടുടമ ഇടയ്ക്കിടെ ശകാരിക്കുന്നത് പതിവായിരുന്നെന്നാണ് റീനയുടെ ആരോപണം. ഇതിന്റെ പ്രതികാരമായിട്ടാണ് താന്‍ ഇത്തരത്തിലെ പ്രവൃത്തി ചെയ്തതെന്നും റീന പൊലീസിനോട് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.