CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 26 Seconds Ago
Breaking Now

കമല്‍ഹാസന്‍ ചെയ്യുന്ന സിനിമ രജനികാന്ത് ആദ്യം കാണും, അതാണ് അവരുടെ ബന്ധം; ശിവകാര്‍ത്തികേയന്‍

തമിഴ് സിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് അമരന്‍. ഉലകനായകന്‍ കമല്‍ഹാസന്‍ നിര്‍മിക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം എന്നതിനൊപ്പം യഥാര്‍ത്ഥ ജീവിത കഥ സിനിമയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ധീര ജവാനായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന 'അമരന്‍' രാജ്കുമാര്‍ പെരിയസാമിയാണ് സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ഓഡിയോ ലോഞ്ചില്‍ കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായും കടുത്ത രജനികാന്ത് ആരാധകനായിട്ടും കമല്‍ ഹാസന്‍ തന്നെ ഇപ്പോഴും പ്രചോദിപ്പിക്കാറുണ്ടെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. കമല്‍ഹാസന്‍ നിര്‍മിക്കുന്ന സിനിമ രജനികാന്ത് ആദ്യം കാണും. അതാണ് അവരുടെ ബോണ്ടിങ് എന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

'തിരക്കഥ മുഴുവന്‍ വായിച്ച് ഞാന്‍ ഉറപ്പ് പറഞ്ഞതിന് ശേഷമാണ് രാജ്കുമാര്‍ സാര്‍ സിനിമ നിര്‍മിക്കുന്നത് കമല്‍ സാര്‍ ആണെന്ന് പറയുന്നത്. ഞാന്‍ അല്പം പരിഭ്രാന്തനായി, അദ്ദേഹം ഇതിന് സമ്മതിച്ചോ എന്നാണ് ആദ്യം ചോദിച്ചത്. നിരവധി ക്ലാസിക് സിനിമകള്‍ നിര്‍മ്മിച്ച ആര്‍കെഎഫ്‌ഐ നിര്‍മ്മിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

അമരന്‍ സിനിമ കണ്ട അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഞാന്‍ സിനിമ കണ്ടു, നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ എത്തിയ അദ്ദേഹം എനിക്ക് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി. ഞാന്‍ ഒരു കടുത്ത രജനി സാറിന്റെ ആരാധകനാണെന്ന് കമല്‍ സാറിന് നന്നായി അറിയാം. എന്നിട്ടും അദ്ദേഹം എന്നെ പ്രചോദിപ്പിച്ച് ഈ സിനിമ തന്നു. ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.