CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 18 Seconds Ago
Breaking Now

സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 9 വിജയകിരീടമണിഞ്ഞ് അരവിന്ദ്

ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ല്‍ വിജയ കിരീടം ചൂടി അരവിന്ദ്. ഒക്ടോബര്‍ 20 ഞായറാഴ്ചയായിരുന്നു ഗ്രാന്‍ഡ് ഫിനാലെ. ദിഷാ പ്രകാശ്, അരവിന്ദ് ദിലീപ് , അനുശ്രീ അനില്‍ കുമാര്‍, ബല്‍റാം കെ, അരവിന്ദ് ദിലീപ്, ശ്രീരാഗ് ഭരതന്‍ എന്നിവരാണ് ഫൈനലിലെത്തിയത്. പ്രശസ്ത ഗായകന്‍ ഹരിഹരന്‍, നടി വിദ്യാ ബാലന്‍ എന്നിവര്‍ ഗ്രാന്‍ഡ് ഫിനാലെ ചടങ്ങില്‍ പങ്കെടുത്തു.

രണ്ട് റൗണ്ടുകളായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പൊയന്റ് നേടിയാണ് അരവിന്ദ് വിജയിയായത്. എല്‍ഇഡി സ്‌ക്രീനിലാണ് വിജയിയെ തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാര്‍ സിംഗര്‍ പോപ്പുലര്‍ മത്സാര്‍ത്ഥിയായി ശ്രീരാഗ് തിരഞ്ഞെടുക്കപ്പെട്ടു. ഹരിഹരന്റെയും സ്റ്റീഫന്‍ ദേവസ്യയുടെയും ഗംഭീര പ്രകടനത്തിനും വേദി സാക്ഷിയായി.

അതിയായ സന്തോഷമുണ്ടെന്ന് അരവിന്ദ് പറഞ്ഞു. വിജയത്തില്‍ തന്റെ മാതാപിതാക്കള്‍, അധ്യാപകര്‍, ഉപദേശകര്‍, വിധികര്‍ത്താക്കള്‍, തുടങ്ങി എല്ലാവരുടെയും പിന്തുണക്കാര്‍ക്കും നന്ദിയും അരവിന്ദ് അറിയിച്ചു. അതേസമയം അരവിന്ദ് - 96.5 %, ദിഷ - 95.0 %, നന്ദ - 91.8%, അനുശ്രീ - 90.2%, ബല്‍റാം - 87.8%, ശ്രീരാഗ് - 86.2% എന്നിങ്ങനെയാണ് അന്തിമ ഫലങ്ങള്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.