CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 22 Seconds Ago
Breaking Now

രാഹുല്‍ ഗാന്ധി വയനാട്ടില്‍; ഇനി പ്രിയങ്കയ്ക്കൊപ്പം പ്രചാരണത്തിന്

പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ബത്തേരിയിലെത്തിയത്

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വയനാട്ടിലെത്തി. ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുല്‍ ഗാന്ധി കാര്‍ മാര്‍ഗം താമസസ്ഥലത്തേക്ക് പോകും. പതിനൊന്ന് മണിയോടെ കല്‍പറ്റ പുതിയ ബസ് സ്റ്റാന്റിലെത്തും. സോണിയ ഗാന്ധി റോഡ്‌ഷോയില്‍ പങ്കെടുക്കില്ല. നിരവധി പേരാണ് രാഹുലിനെ വരവേല്‍ക്കാന്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടിയത്.

പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ബത്തേരിയിലെത്തിയത്. വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വയനാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലനില്‍ക്കാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നുമാണ് രാഹുല്‍ എക്സില്‍ കുറിച്ചത്.

അതേസമയം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോണ്‍ഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.