ബിര്‍മിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ദേശീയ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി . സിറോ-മലബാര്‍ സഭയുടെ സാംസ്‌കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം 2024 നവംബര്‍ 16-ന് സ്‌കെന്തോര്‍പ്പില്‍വച്ച് നടത്തപ്പെടുന്നു. പ്രധാനമായും വിശുദ്ധ ബൈബിളിന്റെ പാഠങ്ങള്‍ അനുഭവകരമാക്കുവാനും കലാ കഴിവുകള്‍ക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് കലോത്സവത്തിലെ ഓരോ വേദികളും .
രൂപതയുടെ പന്ത്രണ്ട് റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത് .രൂപതാ മത്സരങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു .
മത്സരങ്ങള്‍ നടക്കുന്ന നവംബര്‍ 16 ന് രാവിലെ 8 :15 ന് രജിസ്ട്രേഷന്‍ ആരംഭിക്കുകയും ഒമ്പതുമണിക്ക് ഉദ്ഘാടന സമ്മേളനവും ബൈബിള്‍ പ്രതിഷ്ഠയും നടക്കുംതുടര്‍ന്ന് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും . വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ അവസാനിച്ച ശേഷം വൈകുന്നേരം 6 :30 മുതല്‍ സമ്മാനദാനം ആരംഭിക്കുകയും ഒമ്പതുമണിയോടുകൂടി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ആശീര്‍വാദത്തോടെ പരിപാടികള്‍ സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും . കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണെന്നും ബൈബിള്‍ അപ്പോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .
ഷൈമോന്‍ തോട്ടുങ്കല്‍