ഈ ദീപാവലി തനിക്കുള്ളതാണെന്ന് ആയിരുന്നു 'അമരന്' റിലീസിന് മുമ്പെ ശിവകാര്ത്തികേയന് പറഞ്ഞിരുന്നത്. ഈ വാക്കുകള്‍ പ്രേക്ഷകരും ഏറ്റെടുത്തതോടെ ഓപ്പണിങ് ദിനത്തില്‍ തന്നെ വന്‍ നേട്ടം കൊയ്ത് സിനിമ. ആദ്യ ദിവസം തന്നെ 21 കോടിയില്‍ അധികം രൂപ കളക്ഷന്‍ നേടിക്കൊണ്ട് ദീപാവലി റിലീസുകളില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് ശിവകാര്ത്തികേയന് ചിത്രം അമരന്.
ദുല്‍ഖര്‍ സല്മാന് ചിത്രം 'ലക്കി ഭാസ്കറി'നെ പിന്നിലാക്കി കൊണ്ടാണ് അമരന്റെ കുതിപ്പ്. 12.7 കോടി രൂപയാണ് ലക്കി ഭാസ്കറിന് ഓപ്പണിങ് ദിനത്തില്‍ ലഭിച്ചിരിക്കുന്ന കളക്ഷന്‍. അമരന് തമിഴ്നാട്ടില്‍ നിന്നു മാത്രം 15 കോടി ചിത്രത്തിന് ലഭിച്ചു. കശ്മീരിലെ ഷോപ്പിയാനില്‍ 2014ലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരന്.