നിര്‍മ്മാതാവ് സാന്ദ്ര തോമസിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടി. സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സംഘടന അറിയിച്ചു. സന്ദീപ് വാര്യരാണ് ഇക്കാര്യം അറിയിച്ചത്.
സാന്ദ്രയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്നും പുറത്താക്കിയത്. സാന്ദ്രയുടെ പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കി.