CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 12 Minutes 28 Seconds Ago
Breaking Now

കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലെത്തി ; മാനസിക പ്രയാസം മൂലം നാടുവിട്ടതെന്ന് മൊഴി

കഴിഞ്ഞ ദിവസം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഭാര്യയുമായി സംസാരിച്ചിരുന്നു.

കാണാതായ മലപ്പുറം തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്ന് ഡെപ്യുട്ടി തഹസില്‍ദാര്‍ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഭാര്യയുമായി സംസാരിച്ചിരുന്നു. രാവിലെ ഭാര്യയുടെ ഫോണ്‍ കോള്‍ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു. കൂടെ ആരുമില്ലെന്നും മാനസിക പ്രയാസത്തില്‍ പോയതെന്നാണ് ചാലിബ് ഭാര്യയോടു പറഞ്ഞത്. വിളിച്ചത് കര്‍ണാടകയില്‍ നിന്നെന്നാണ് വിവരം.ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാല്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.  

വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോടും പിന്നീട് കര്‍ണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. പുലര്‍ച്ചെ 02.02 വരെ ഓണായ ഫോണ്‍ പിന്നീട് ഓഫായി. എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.