CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes 35 Seconds Ago
Breaking Now

'തെറ്റായ വാര്‍ത്ത, പുറത്ത് വന്നത് താന്‍ എഴുതാത്ത കാര്യങ്ങള്‍'; ആത്മകഥ വിവാദത്തില്‍ പ്രതികരിച്ച് ഇപി

അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പുറത്ത് വന്നതെന്നും ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ആത്മകഥ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും ഇ പി കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇ പി പറഞ്ഞു.

അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പുറത്ത് വന്നതെന്നും ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കും പ്രസിദ്ധീകരണത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ഈ പറയുന്നത് മുഴുവന്‍ അസംബന്ധമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പുറത്ത് വരുന്ന കാര്യങ്ങള്‍ പുസ്തകത്തിലെഴുതിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്നാണ് ഇ പി ജയരാജന്‍ ആരോപിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.