രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തത് അഡ്മിന്മാരില് ഒരാള്‍ തന്നെയാണെന്ന് കണ്ടെത്തല്‍. ഇതോടെ സംഭവം ഹാക്കിങ് അല്ലെന്ന് വ്യക്തമായി. പേജ് ഹാക്ക് ചെയ്തതാണെനന്നായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം.
അതേസമയം വീഡിയോ എഫ്ബി പേജില്‍ വന്നതിന് പിന്നാലെ അഡ്മിന് പാനലില്‍ അഴിച്ചുപണി നടന്നു. അഡ്മിന് പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി. സംഭവത്തില്‍ ഇതുവരെ പാര്‍ട്ടി പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.