CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Seconds Ago
Breaking Now

വചന വീഥിയില്‍ വിശ്വാസത്തിന്റെ അലയൊലി ഉയര്‍ത്തി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം ; രണ്ടായിരത്തോളം മത്സരാര്‍ഥികളുള്‍പ്പടെ അയ്യായിരത്തോളം ആളുകള്‍ പങ്കെടുത്ത കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഓവറോള്‍ കിരീടം ബ്രിസ്റ്റോള്‍ -കാര്‍ഡിഫ് റീജിയന്‍ കരസ്ഥമാക്കി , രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയനും നേടിയപ്പോള്‍ മൂന്നാം സ്ഥാനം പങ്ക് വച്ച് ബിര്‍മിംഗ്ഹാം കാന്റര്‍ബറി റീജിയനുകള്‍ ..

ദൈവ വചനം കലാരൂപങ്ങളിലൂടെ വേദിയെ ധന്യമാക്കി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവത്തിന് പരിസമാപ്തി.

ദൈവ വചനത്തെ  ആഘോഷിക്കാനും  , പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത  സ്‌കന്തോര്‍പ്പില്‍ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും  സജീവമായ ഒരു  ക്രൈസ്തവ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍   രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍.  രൂപതയുടെ ഏഴാമത്  ബൈബിള്‍ കലോത്സവം ഇംഗ്ലണ്ടിലെ സ്‌കന്‍തോര്‍പ്പ് ഫ്രഡറിക് ഗോവ്  സ്‌കൂളില്‍  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

  

രൂപതയുടെ പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളില്‍ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്‌കൂളിലെ പന്ത്രണ്ട്  വേദികളായി  നടന്ന  മത്സരങ്ങളില്‍  മാറ്റുരച്ചത് .രാവിലെ മുതല്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍  ഓവറോള്‍ കിരീടം ബ്രിസ്റ്റോള്‍ -കാര്‍ഡിഫ്  റീജിയന്‍ (108 പോയന്റ്) കരസ്ഥമാക്കി . , രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയനും (99 പോയന്റ്)  മൂന്നാം സ്ഥാനം പങ്ക് വച്ച് ബിര്‍മിംഗ് ഹാം കാന്റര്‍ബറി റീജിയനുകളും   കലോത്സവത്തില്‍ മുന്‍ നിരയിലെത്തി .

ബൈബിള്‍ പ്രതിഷ്ഠയോടുകൂടിയാണ് രാവിലെ ഉദ്ഘാടന സമ്മേളനം തുടങ്ങിയത്. ബൈബിള്‍ പ്രതിഷ്ട പ്രദിക്ഷണത്തില്‍ അഭിവന്ദ്യ പിതാവിനോട് ചേര്‍ന്ന് മിഷന്‍ ലീഗ് കുട്ടികളും വോളന്റീഴ്‌സും ബൈബിള്‍ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ്, വൈദീകര്‍ എന്നിവര്‍ വേദിയില്‍ അണിനിരന്നു.

അഭിവന്ദ്യ പിതാവും മുഖ്യ വികാരിജനറല്‍ അച്ചനും പാസ്റ്ററല്‍ കോര്‍ഡിനേറ്ററും വൈദികരും സിസ്‌റേഴ്‌സും ബൈബിള്‍ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അല്‍മായ പ്രധിനിധികളും ചേര്‍ന്ന് തിരി തെളിച്ചാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്.

പിന്നീട് 12 വേദികളിലായി ആവേശം നിറഞ്ഞ മത്സരങ്ങളാണ് അരങ്ങേറിയത്.

യൂറോപ്പിലെ  ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിള്‍ കലോത്സവത്തിന്  മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനായി അവരുടെ കുടുംബാംഗങ്ങളും  ഏതാണ്ട് അയ്യായിരത്തോളം പേര്‍  ഒന്ന് ചേര്‍ന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി . 

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് ,ചാന്‍സിലര്‍ റെവ. ഡോ  മാത്യു പിണക്കാട് , പാസ്റ്ററല്‍ കോഡിനേറ്റര്‍  റെവ ഡോ ടോം ഓലിക്കരോട്ട് ട് ,ഫിനാന്‍സ് ഓഫീസര്‍ ഫാ . ജോ മൂലച്ചേരി വി സി, ഫാ ഫാന്‍സ്വാ പത്തില്‍ ,ബൈബിള്‍ അപോസ്റ്റലേറ്റ് ചെയര്‍മാന്‍ ഫാ. ജോര്‍ജ് എട്ടുപറ ,ഫാ . ജോജോ പ്ലാപ്പള്ളില്‍ സി .എം .ഐ , ഫാ ജോസഫ് പിണക്കാട് , ബൈബിള്‍ കലോത്സവം കോഡിനേറ്റര്‍  ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്സ്മാരായ ജോണ്‍ കുര്യന്‍ , മര്‍ഫി തോമസ് , ബൈബിള്‍ കലോത്സവം ജോയിന്റ് കോഡിനേറ്റര്‍ ജിമ്മിച്ചന്‍ ജോര്‍ജ് ,    ബൈബിള്‍ അപ്പോസ്റ്റലേറ്റ് കമ്മീഷന്‍ പ്രതിനിധികള്‍ ,രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള വൈദികര്‍ ,അല്മായ പ്രതിനിധികള്‍ എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി .

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.