'ബറോസ്' കണ്ട ശേഷം പ്രേക്ഷകരോട് അപേക്ഷയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മലയാളത്തില്‍ മുമ്പൊന്നും ഇല്ലാത്ത ഒരു സിനിമ എക്സ്പീരിയന്‍സ് ബറോസ് തരുന്നുണ്ട് എന്ന് പറഞ്ഞ് പ്രശംസിച്ചു കൊണ്ടാണ് ലിജോ ജോസ് പെല്ലിശേരിയുടെ പ്രതികരണം. ബറോസ് കണ്ടിറങ്ങിയ ശേഷമാണ് സംവിധായകന്‍ പ്രതികരിച്ചത്.
'മലയാളത്തില്‍ മുമ്പൊന്നും ഇല്ലാത്ത ഒരു സിനിമ എക്സ്പീരിയന്‍സ് ബറോസ് തരുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ ടെക്നിക്കല്‍ സൈഡ് എല്ലാം തന്നെ വളരെ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. സിനിമയിലെ ത്രീഡി എഫക്ട് വളരെ നന്നായി അനുഭവപ്പെടുന്നുണ്ട്. എനിക്ക് തോന്നുന്നു ഫാന്റസി എലമെന്റ് ഉള്ള ഒരു ബ്രോഡ്വേ മ്യൂസിക്കല്‍ കാണുന്ന ഒരു സുഖം ചിത്രം തരുന്നുണ്ട്.''
''മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമയായിട്ട് മലയാളികള്‍ അതിനെ കാണണമെന്ന് എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്. കാരണം ഇത് ഇവിടെ ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവമാണ്. തീര്‍ച്ചയായും കാണുക. ലാലേട്ടന് എല്ലാവിധ ആശംസകളും'' എന്നാണ് ലിജോ ജോസ് പെല്ലിശേരി പറയുന്നത്.