CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 15 Seconds Ago
Breaking Now

പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോള്‍ വേണ്ടെന്ന് വെച്ചു, ആ ചാപ്റ്റര്‍ വിട്ടു; പിന്നെ പേടിയായി: തെസ്‌നി ഖാന്‍

കലാഭവനിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന താരമാണ് തെസ്‌നി ഖാന്‍. നിരവധി സിനിമകളില്‍ സഹനടിയായി അഭിനയിച്ചിട്ടുള്ള തെസ്നി ഖാന്‍ സ്റ്റേജ് ഷോകളില്‍ ഹാസ്യ സ്‌കിറ്റുകളില്‍ തിളങ്ങിയ ഒരു തരാം കൂടെയാണ്. ചെറുപ്പ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത് എന്ന് നടി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും സംസാരിക്കുകയാണ് തെസ്നി ഖാന്‍. കുറച്ച് നാളുകള്‍ മാത്രം നീണ്ട് നിന്ന വിവാഹമായിരുന്നു തെസ്നിയുടേത്. ഭര്‍ത്താവ് തന്നെ സംരക്ഷിക്കാതായതോടെയാണ് ബന്ധം പിരിഞ്ഞതെന്ന് നേരത്തെ തെസ്നി പറഞ്ഞിരുന്നു. വിവാഹ ജീവിതത്തെ പറ്റി പറഞ്ഞ തെസ്‌നി നിക്കാഹ് പോലെ വരെ ആയിരുന്നുവെന്നുംകൂടിചേര്‍ത്തു. പക്ഷെ പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോള്‍ വേണ്ടെന്ന് വെച്ചു എന്നാണ് തെസ്‌നി പറയുന്നത്. 

ഒരു മാസം കൊണ്ട് ആ ബന്ധം കട്ട് ചെയ്തു. പിന്നെ പേടിയായി. ആ ചാപ്റ്റര്‍ പിന്നെ വിട്ടെന്നും തെസ്നി ഖാന്‍ പറഞ്ഞു. അതേസമയം തന്റെ കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചും തെസ്നി ഖാന്‍ സംസാരിച്ചു. മമ്മിയുടെയും അച്ഛന്റെയും വീട്ടുകാര്‍ നല്ല കാശുകാരാണ്. പക്ഷെ അവരുടെ ഒന്നും വേണ്ടെന്ന് പിതാവ് പറഞ്ഞു. നമ്മുടെ കുടുംബം നമ്മുടെ ലോകം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൈസയുടെ കാര്യങ്ങള്‍ ഞാന്‍ നോക്കിയത് കൊണ്ടാണ് നന്നായി വന്നത്. മമ്മി വളരെ ലാവിഷ് ആണ്. കിട്ടുന്ന പൈസ കൊണ്ട് ഒരുപാട് പേര്‍ക്ക് സഹായം ചെയ്യും.

എപ്പോഴും വീട്ടില്‍ അതിഥികളുണ്ടാകും. ബന്ധുക്കളെല്ലാം വരും. ഇപ്പോള്‍ ഇരുന്ന് ആലോചിക്കുമ്പോള്‍ മമ്മി അതെങ്ങനെ അഡ്ജസ്റ്റ് ചെയ്‌തെന്ന് ചിന്തിക്കും. ഇപ്പോള്‍ അമ്പത് കിട്ടിയാല്‍ ഇരുപത്തിയഞ്ച് കിട്ടിയെന്നേ മമ്മിയോട് പറയൂയെന്നും തെസ്നി ഖാന്‍ പറഞ്ഞു. അതേസമയം എന്റെ സഹോദരി നല്ല രീതിയില്‍ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭര്‍ത്താവാണ്. മൂന്ന് മക്കളുണ്ട്. അവള്‍ക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ് ഇപ്പോള്‍. ടെന്‍ഷനൊന്നുമില്ല. നല്ല രീതിയില്‍ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാന്‍ പറ്റൂയെന്ന് വെറുതെ തോന്നുകയാണെന്നും തെസ്‌നി ഖാന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.