നിത്യവസന്തമായ രചനകള്‍കൊണ്ട് മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ എം ടി വാസുദേവന്‍ നായര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു. ചെറുകഥാകൃത്തും, നോവലിസ്റ്റും, തിരക്കഥാകൃത്തും, സിനിമാ സംവിധായകനും, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററും ആയി പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സാഹിത്യ സാംസ്‌കാരിക സംഭാവനകളെ ആദരപൂര്‍വ്വം സ്മരിക്കുന്നു.
ജനുവരി 5, ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കേരളാ ഹൗസില്‍ ഏവരും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമായി എത്തിച്ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആ തൂലികയില്‍ നിന്നും അടര്‍ന്നുവീണ വരികള്‍ വായിച്ചുകൊണ്ട് നമുക്കദ്ദേഹത്തെ സ്മരിക്കാം. നമുക്കിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ അനശ്വര കഥാപാത്രങ്ങളെ അവിടെ പുനരവതരിപ്പിച്ചുകൊണ്ട് അദ്ദേത്തോടുള്ള കൃതജ്ഞത നമുക്കു അര്‍പ്പിക്കാം.