CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 8 Seconds Ago
Breaking Now

എന്‍എച്ച്എസ് വിപ്ലവം സൃഷ്ടിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി; രോഗികള്‍ക്ക് സ്വകാര്യ ചികിത്സ തെരഞ്ഞെടുക്കാനും അവസരം; പരിഷ്‌കാരങ്ങള്‍ പൊതുജനങ്ങളെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തുമെന്ന് വെസ് സ്ട്രീറ്റിംഗ്

ലേബര്‍ വാഗ്ദാനം പാലിക്കുകയാണെന്ന് ടോറി ഹെല്‍ത്ത് വക്താവ് എഡ് ആര്‍ഗറും സമ്മതിച്ചു

എവിടെ, എപ്പോള്‍ ചികിത്സ തേടണമെന്ന് രോഗികള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന വിധത്തില്‍ എന്‍എച്ച്എസ് ആപ്പ് പരിഷ്‌കരിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാനുള്ള ലേബര്‍ പദ്ധതിയുടെ ഭാഗമാണ് ഈ പരിഷ്‌കാരം. 

ആരോഗ്യ സേവനം എങ്ങനെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നതാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പദ്ധതി. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് രോഗിക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും, ഫലം ലഭിക്കാനും വഴിതുറക്കും. 

പഴയകാല എന്‍എച്ച്എസിനെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ധനികര്‍ക്ക് മാത്രം പ്രാപ്യമായ ചികിത്സാ സേവനങ്ങളും അധ്വാനവര്‍ഗ്ഗത്തില്‍ വരുന്ന രോഗികള്‍ക്ക് ലഭിക്കുമെന്നാണ് വെസ് സ്ട്രീറ്റിംഗിന്റെ പ്രഖ്യാപനം. ഗവണ്‍മെന്റിന്റെ എന്‍എച്ച്എസ് ഇലക്ടീവ് റിഫോം പ്ലാനിന്റെ ഭാഗമായുള്ള പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ കീര്‍ സ്റ്റാര്‍മറും, സ്ട്രീറ്റിംഗും ചേര്‍ന്ന് നാളെ പുറത്തുവിടും. 

ഇതിന് പുറമെ ജിപിമാര്‍ക്ക് രോഗികളെ നേരിട്ട് സ്‌കാനുകള്‍ക്കും, ചികിത്സയ്ക്കും റഫര്‍ ചെയ്യാന്‍ അനുമതി നല്‍കാനും നീക്കമുണ്ട്. ഇതുവഴി ചികിത്സ വേഗത്തിലാക്കി വെയ്റ്റിംഗ് കാലയളവ് കുറയ്ക്കാമെന്നാണ് കരുതുന്നത്. ലേബര്‍ വാഗ്ദാനം പാലിക്കുകയാണെന്ന് ടോറി ഹെല്‍ത്ത് വക്താവ് എഡ് ആര്‍ഗറും സമ്മതിച്ചു. നിലവില്‍ ഫ്‌ളൂ, വിന്റര്‍ വൈറസുകളുടെ സമ്മര്‍ദത്തിലാണ് എന്‍എച്ച്എസ്. 




കൂടുതല്‍വാര്‍ത്തകള്‍.