CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 54 Seconds Ago
Breaking Now

യുകെയില്‍ മലയാളിയെ കാണാതായി ; സഹോദരന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി പൊലീസ്

നരേന്ദ്രനെ കണ്ടെത്താന്‍ യുഎഇയില്‍ താമസിക്കുന്ന സഹോദരനാണ് പൊതു ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചത്

യുകെ മലയാളി നരേന്ദ്രന്‍ രാമകൃഷ്ണനെ ഡിസംബര്‍ 8മുതല്‍ കാണ്മാനില്ലെന്ന് പരാതി. കെന്റിന് സമീപമുളഅള ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 2024 സെപ്തംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണന്‍ പുതിയ ജോലി അന്വേഷിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. ഇതിനിടയിലാണ് കാണാതായത്.

നരേന്ദ്രനെ കണ്ടെത്താന്‍ യുഎഇയില്‍ താമസിക്കുന്ന സഹോദരനാണ് പൊതു ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചത്. നരേന്ദ്രന്റെ യുകെയിലെ സുഹൃത്ത് പൊലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്കിലും ഇതുവരേയും സൂചനകളൊന്നും കിട്ടിയിട്ടില്ല. ഇന്ത്യന്‍ ഹൈക്കമ്മീനെ അറിയിച്ചതോടെ ത്വരിതഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. നരേന്ദ്രന്‍ രാമകൃഷ്ണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 116000 എന്ന രഹസ്യ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടുവാന്‍ മിസ്സിങ് പീപ്പിള്‍ യുകെ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.